അന്ന് മോദി വന്ന് ഞങ്ങൾക്ക് ഒരുപാട് ഊർജം നൽകി; പിറന്നാൾ ആശംസകൾ നേർന്ന് സിറാജ്

ഫീൽഡിന് പുറത്ത് മോദി നൽകുന്ന പിന്തുണ ഏറെ വലുതാണെന്ന് സിറാജ് പറഞ്ഞു

അന്ന് മോദി വന്ന് ഞങ്ങൾക്ക് ഒരുപാട് ഊർജം നൽകി; പിറന്നാൾ ആശംസകൾ നേർന്ന് സിറാജ്
dot image

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകളുമായി ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ്. ഫീൽഡിന് പുറത്ത് മോദി നൽകുന്ന പിന്തുണ ഏറെ വലുതാണെന്ന് സിറാജ് പറഞ്ഞു. 2023 ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം മോദി ഡ്രസിങ് റൂമിലെത്തി സംസാരിച്ചത് ടീമിന്റെ സ്പിരിറ്റിനെയും മനോവീര്യത്തെയും ഉയർത്തിയെന്ന് സിറാജ് പറഞ്ഞു.

കഴിഞ്ഞ വർഷം ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി മോദി ഫോണിൽ വിളിച്ച് ടീമിനെ അഭിനന്ദിച്ചിരുന്നു . അതിന് ശേഷം ന്യൂഡൽഹിയിലെ തന്റെ വസതിയിൽ അവരെ ക്ഷണിക്കുകയും ചെയ്തു.

'2023ൽ, ഞങ്ങളുടെ ലോകകപ്പ് തോൽവിക്ക് ശേഷം, മോദിജി ഡ്രസ്സിങ് റൂമിൽ വന്ന് തന്റെ വാക്കുകളിലൂടെ ഞങ്ങളുടെ ആവേശം ഉയർത്തി. ഒരു വർഷത്തിനുശേഷം, ഞങ്ങൾ ടി20 ലോകകപ്പ് നേടിയപ്പോൾ, അദ്ദേഹം ഞങ്ങളെ അഭിനന്ദിക്കാൻ വിളിച്ചു. തോൽവിയിലും വിജയത്തിലും അദ്ദേഹം ഞങ്ങളോടൊപ്പം നിന്നു. യഥാർത്ഥ പ്രചോദനമാണ് മോദി,' 'മൈ മോദി സ്റ്റോറി' കാമ്പെയ്നിന്റെ ഭാഗമായി എക്സിൽ ഒരു വീഡിയോ പോസ്റ്റിൽ സിറാജ് പറഞ്ഞു.

മുൻ ഇന്ത്യൻ ലോകകപ്പ് ജേതാവ് ക്രിസ് ശ്രീകാന്ത്, ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരുമെല്ലാം മോദി സ്‌റ്റോറിയിൽ സംസാരിച്ചിരുന്നു.

Content Highlights- Muhammed Siraj Says Narendra Modi Lifted the Spirits after the World Cup Final Lose in 2023

dot image
To advertise here,contact us
dot image