
ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിന് മുമ്പ് തന്റെ മനസിലെ പെർഫെക്ട് ബാറ്ററെ തിരഞ്ഞെടുത്ത് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. സോണി ലൈവിന് നൽകിയ അഭിമുഖത്തിലാണ് ഇുന്ത്യൻ ബാറ്റർമാരുടെ വ്യത്യസ്ത പ്രത്യേകതകൾ ആസ്പദമാക്കി സഞ്ജു പെർഫെക്ട് ബാറ്ററെ തിരഞ്ഞെടുത്തത്.
സ്വാഗ്ഗറായി സഞ്ജു തിരഞ്ഞെടുത്തത് ഹാർദിക് പാണ്ഡ്യയെയാണ്. കോൺഫിൻസോഡെ ബാറ്റ് ചെയ്യുന്ന ഹാർദിക്കിന് സിക്‌സറുകൾ പായിക്കാനുള്ള കഴിവും ധാരാളമായുണ്ട്. ബാറ്റ് സ്വിങ് ചെയ്യുന്നതിൽ സഞ്ജു തിരഞ്ഞെടുത്തത് ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമയെയാണ്. മികച്ച ഫോമിൽ കളിക്കുന്ന അഭിഷേക് ബാറ്റ് വീശിയടിച്ച് സിക്‌സറുകളിലെത്തിക്കുന്നത് മനോഹര കാഴ്ച്ചയാണ്.
പവർ ഹിറ്റിങ് കഴിവിൽ സഞ്ജു സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. സ്വന്തം കഴിവിൽ വിശ്വസിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ബാറ്റിങ്ങിലെ എലഗൻസിയിൽ സഞ്ജു തിരഞ്ഞെടുത്തത് ഇന്ത്യൻ ടെസ്റ്റ് നായകനും ടി-20 ടീമിന്റെ ഉപനായകനുമായ ശുഭ്മാൻ ഗില്ലിനെയാണ്. ഗില്ലിന്റെ ക്ലാസിക്ക് ഷോട്ടുകളും ഷോട്ട് സെലക്ഷനുമെല്ലാം കണക്കിലെടുത്താണ് സഞ്ജു ഗില്ലിന്റെ പേര് പറഞ്ഞത്.
How does one of the most elegant batters create his perfect batter? 🤔
— Sony Sports Network (@SonySportsNetwk) September 16, 2025
Listen from the man himself 😉
Watch the Indian team in the #DPWorldAsiaCup2025 on the Sony Sports Network TV channels & Sony LIV.#SonySportsNetwork pic.twitter.com/CVrtYs6jw7
ടി-20 നായകൻ സൂര്യകുമാർ യാദവിനെയാണ് റേഞ്ച് ഓഫ് ഷോട്ട്‌സ് ട്രെയിറ്റിൽ സഞ്ജു തിരഞ്ഞെടുത്തത്, ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ കളിക്കാനുള്ള സൂര്യയുടെ കഴിവിനെ സഞ്ജു ഉയർത്തിക്കാട്ടി. പ്രതിരോധത്തിൽ രസകരമായിരുന്നു സഞ്ജുവിന്റെ മറുപടി. ഇന്ത്യൻ പേസ് ബൗളിങ് സൂപ്പർതാരം ജസ്പ്രീത് ബുംറയെയാണ് അദ്ദേഹം ഡിഫൻസ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
മോഡേൺ ഡേ ടി-20 ക്രിക്കറ്റിൽ ആരും പ്രതിരോധിക്കാൻ ശ്രമിക്കില്ലെന്ന് പറഞ്ഞ സഞ്ജു തമാശ രൂപേണയായിരുന്നു ബുംറയെ തിരഞ്ഞെടുത്തത്. ക്ലച്ച് പ്രകടനങ്ങളുള്ള താരമായി സഞ്ജു ഗൗതം ഗംഭീറിനെയും തിരഞ്ഞെടുത്തു. നിലവിലെ ഇന്ത്യൻ ഹെഡ് കോച്ചായ ഗംഭീർ 2007ലെ ടി-20 ലോകകപ്പ് ഫൈനലിലും 2011 ഏകദിന ലോകകപ്പ് ഫൈനലിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
അതേസമയം ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ആദ്യ രണ്ട് മത്സരത്തിലും അനായാസം വിജയിച്ച ഇന്ത്യ അവസാന അങ്കത്തിൽ ഒമാനെയാണ് നേരിടുക.
Content Highlights- Sanju Samson Selects perfect batter according to different Traits of Indian Batters