
തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമൽ ഹാസനും. ഇരുവരെയും ഒരു ഫ്രെയിമിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ലോകേഷ് കനകരാജ് സംവിധാനത്തിൽ ഇരുവരും ഒന്നിച്ച് സിനിമ ചെയ്യുമെന്ന റിപ്പോർട്ടുകൾ നേരെത്തെ എത്തിയിരുന്നു. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നടൻ രജനികാന്ത്. കമൽ ഹാസനുമായി ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നുണ്ടെന്നും എന്നാൽ ആ സിനിമയുടെ സംവിധായകനെ ഉറപ്പിച്ചിട്ടില്ലെന്നും രജനികാന്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
'അടുത്തത് രാജ്കമൽ ഫിലിംസിനും റെഡ് ജയന്റ് മൂവീസിനും ചേർത്ത് ഒരു സിനിമ ചെയ്യാൻ പോകുകയാണ്. ആ സിനിമയുടെ സംവിധായകൻ ഇതുവരെ ഫിക്സ് ആയിട്ടില്ല. കമലിനൊപ്പം വീണ്ടും ഒരുമിച്ച് അഭിനയിക്കണമെന്നുള്ളത് എന്റെ ആഗ്രഹമാണ്. പക്ഷെ അതിന് അനുയോജ്യമായ കഥയും കഥാപാത്രങ്ങളും കിട്ടണം. അദ്ദേഹത്തിനൊപ്പം വീണ്ടും ഒന്നിക്കാനുള്ള പ്ലാൻ ഉണ്ട് പക്ഷെ ഇനിയും കഥയും കഥാപാത്രവും സംവിധായകനും ഒന്നും ഫിക്സ് ആയിട്ടില്ല', രജനികാന്തിന്റെ വാക്കുകൾ.
ഇതോടെ ലോകേഷ് കനകരാജ് ഈ സിനിമയിൽ നിന്ന് ഔട്ട് ആയോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. കൂലിയുടെ പരാജയമാണോ ഈ സിനിമയിൽ നിന്ന് ലോകേഷിനെ ഒഴിവാക്കാൻ കാരണമെന്നാണ് എക്സിൽ പലരും കുറിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. ആഗോള തലത്തിൽ 500 കോടിയ്ക്കും മുകളിൽ സിനിമ നേടിയെങ്കിലും പലയിടത്തും ചിത്രം ആവറേജിൽ ഒതുങ്ങേണ്ടി വന്നു. നിറയെ ട്രോളുകളാണ് സിനിമയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നത്. സിനിമയിലെ ക്ലൈമാക്സ് സീനാണ് ഏറെ വിമർശിക്കപ്പെടുന്നത്.
#Thalaivar press meet before leaving to Palakkad for #Jailer2 shoot . ❤️
— Suresh Balaji (@surbalu) September 17, 2025
“ My next movie with RKFI and Red Giants . Even I wish to act with Kamal . Still story characters and director not finalised “#Rajinikanth | #SuperstarRajinikanth | #Superstar @rajinikanth pic.twitter.com/XReupfNSO8
അതേസമയം, ഇരുവരും ഒന്നിച്ച് അഭിനയിക്കുമെന്ന് കമൽ ഹാസനായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. SIIMA അവാർഡ് ദാന ചടങ്ങിലാണ് നടന്റെ പ്രതികരണം. ഇരുവരും ഒന്നിക്കുന്ന ചിത്രം ഉടൻ ഉണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി ആയാണ് കമൽ ഇക്കാര്യം പറയുന്നത്. 'വളരെ വർഷത്തിന് ശേഷം ഞങ്ങൾ വീണ്ടും ഒന്നിക്കാൻ പോകുകയാണ്. വാണിജ്യ പരമായി ഇതൊരു അത്ഭുതമായിരിക്കാം. വലിയ സംഭവം ആണോ എന്നൊന്നും പറയാൻ ആവില്ല. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ ഞങ്ങൾ സന്തുഷ്ടരാണ്. 46 വർഷങ്ങൾക്ക് ശേഷമാണ് രജനിയും കമലും ഒന്നിച്ച് സ്ക്രീനിലെത്തുന്നത്. 1979 ൽ പുറത്തിറങ്ങിയ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവിൽ ഒന്നിച്ചെത്തിയത്.
Content Highlights: Lokesh Kanakaraj out from Rajini-Kamal film?