വീണ്ടും ട്വിസ്റ്റ്; പാകിസ്താനെ അനുനയിപ്പിക്കും; കളി നടക്കുമെന്ന് ICC

എഷ്യാ കപ്പിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്താനെ അനുനയിപ്പിക്കാൻ ശ്രമം.

വീണ്ടും ട്വിസ്റ്റ്; പാകിസ്താനെ അനുനയിപ്പിക്കും; കളി നടക്കുമെന്ന് ICC
dot image

എഷ്യാ കപ്പിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്താനെ അനുനയിപ്പിക്കാൻ ശ്രമം. ആൻഡി പൈക്രോഫ്റ്റിനെ റഫറി സ്ഥാനത്ത് നിന്നും മാറ്റാതെ കളിക്കില്ലെന്ന പാകിസ്താൻ നിലപാട് ഐ സി സി അംഗീകരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ചർച്ചകൾ തുടരുകയാണെന്നും പാകിസ്താനെ അനുനയിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മത്സരം നടക്കുമെന്നും ഐസി സി വ്യക്തമാക്കി. ഇതോടെ മത്സരം തുടങ്ങേണ്ട സമയം 8 മണിയിൽ നിന്ന് 9 മണിയിലേക്ക് നീട്ടി. പിന്മാറ്റം പ്രഖ്യാപിക്കാനായി പി സി ബി വിളിച്ചുചേർത്ത വാർത്താസമ്മേളനം നീട്ടിവച്ചിട്ടുണ്ട്.

Also Read:

മത്സരം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ സി സിയും ഒരു മണിക്കൂർ വൈകുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും അറിയിച്ചു. അതിനിടെ പാക് താരങ്ങൾ ഗ്രൗണ്ടിലെത്താനായി ഹോട്ടലിൽ നിന്നും ഇറങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

നേരത്തെ പൈക്രോഫ്റ്റിനെ മാറ്റാൻ ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് ഐ സി സി വൃത്തങ്ങൾ അറിയിച്ചതോടെയാണ് പാകിസ്ഥാൻ ഏഷ്യാകപ്പിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിക്കാനൊരുങ്ങിയത്. പി സി ബിയുടെ രണ്ടാമത്തെ മെയിലും ഐ സി സി തള്ളിയതോടെയാണ് ഇന്ന് യുഎഇയ്ക്ക് എതിരായ നിർണായക മത്സരം ഉപേക്ഷിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്.

Content Highlights:ICC; Another twist; Will persuade Pakistan; ICC says the game will go ahead

dot image
To advertise here,contact us
dot image