ഇത് ചക്രവർത്തിയുടെ സിംഹാസനം! ടി20 ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി വരുണ്‍

മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് വരുണ്‍ ഒന്നാം റാങ്കിലെത്തിയത്

ഇത് ചക്രവർത്തിയുടെ സിംഹാസനം! ടി20 ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി വരുണ്‍
dot image

ഐസിസി ടി20 ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. 2025ലെ സ്ഥിരതയാര്‍ന്ന ഫോമാണ് വരുണിനെ പുരുഷ ടി20 ബോളര്‍മാരില്‍ ഒന്നാമനാക്കിയത്.

മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് വരുണ്‍ ഒന്നാം റാങ്കിലെത്തിയത്. ന്യൂസിലാന്‍ഡ് പേസര്‍ ജേക്കബ് ഡഫിയെ മറികടന്നാണ് ഇന്ത്യന്‍ സ്പിന്നര്‍ ഒന്നാമനായത്. ജസ്പ്രീത് ബുംറയ്ക്കും രവി ബിഷ്‌ണോയിക്കും ശേഷം ഐസിസി ടി20 ബോളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറാണ് ചക്രവര്‍ത്തി.

Content Highlights: India’s Varun Chakravarthy becomes no. 1 ranked T20 bowler

dot image
To advertise here,contact us
dot image