
ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഒമാനെതിരെ വെള്ളിയാഴ്ച്ചയാണ് ഇന്ത്യയുടെ അവസാന മത്സരം. സൂപ്പർ ഫോറിൽ സ്ഥാനം ഉറപ്പിച്ച ഇന്ത്യക്ക് അവസാന മത്സരം അവരുടെ ശക്തി ഊട്ടിയുറപ്പിക്കാനുള്ളതാണ്.
മത്സരത്തിന് മുന്നോടിയായുള്ള നെറ്റ്‌സിലെ പരിശീലനത്തിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണിന്റെ ബാറ്റിങ്ങാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നെറ്റ്‌സിൽ പരിശീലനത്തിനിടെ സഞ്ജു നടത്തിയ ബാറ്റിങ്ങാണ് വൈറലാകുന്നത്. ബാറ്റിങ്ങിനിടെ നോ ലുക്ക് സിക്‌സറുകളും ക്ലാസിക്ക് ഫോറുമെല്ലാം അടിച്ച് സഞ്ജു മനോഹരമായി ബാറ്റ് ചെയ്യുന്നത് കാണാം. പേസ് ബൗളിങ്ങിനതെിരെയാണ് അദ്ദേഹത്തിന്റെ ബാറ്റിങ്. തൊട്ടപ്പുറത്ത് നെറ്റ്‌സുകളിൽ തിലക് വർമയും ജിതേഷ് ശർമയും ബാറ്റ് ചെയ്യുന്നതും കാണാം.
Sanju Samson's no look six #AsiaCup pic.twitter.com/LHMajtdGwT
— Kushan Sarkar (@kushansarkar) September 16, 2025
ആദ്യ മത്സരത്തിൽ യുഎഇക്കെതിരെയും രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെയും ബാറ്റ് ചെയ്യുവാൻ സഞ്ജുവിന് അവസരം ലഭിച്ചില്ലായിരുന്നു. ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ ഉപനായകനായി ടി-20 ടീമിലേക്ക് തിരിച്ചെത്തിയതോടെ ഓപ്പണിങ് സ്ഥാനം സഞ്ജുവിന് നഷ്ടമായിരുന്നു. മധ്യനിരയിലാണ് സഞ്ജുവിന് നിലവിൽ സ്ഥാനം. എന്നാൽ ആദ്യ രണ്ട് മത്സരവും ഇന്ത്യ അനായാസം വിജയിച്ചതോടെ സഞ്ജുവിന് ബാറ്റിങ്ങിനുള്ള അവസരം ലഭിച്ചില്ല. ടി-20യിൽ മൂന്ന് സെഞ്ച്വറികളുള്ള ബാറ്ററായ സഞ്ജുവിന്റെ മറ്റൊരു വെടിക്കെട്ട് ബാറ്റിങ്ങിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാം.
Content Highlights- Sanju Samson No Look Sixer in nets