അങ്ങനെ നിയമം ഒന്നുമില്ലല്ലോ? കൈകൊടുക്കൽ വിവാദത്തിൽ പ്രതികരിച്ച് ബിസിസിഐ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിൽ ഹസ്തദാനം ചെയ്യാതെ ടീം ഇന്ത്യ മടങ്ങിയിരുന്നു

അങ്ങനെ നിയമം ഒന്നുമില്ലല്ലോ? കൈകൊടുക്കൽ വിവാദത്തിൽ പ്രതികരിച്ച് ബിസിസിഐ
dot image

ക്രിക്കറ്റ് മത്സരത്തിന് ശേഷം ഇരു ടീമിലെയും കളിക്കാർ തമ്മിൽ കൈ കൊടുക്കുന്നത് ഒരു മര്യാദയുടെ ഭാഗമാണെന്നും ക്രിക്കറ്റിൽ അങ്ങനെ ചെയ്യണമെന്ന് നിർബന്ധമൊന്നുമില്ലെന്നും ബിസിസിഐയിലെ സീനിയർ ഒഫീഷ്യൽ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിൽ ഹസ്തദാനം ചെയ്യാതെ ടീം ഇന്ത്യ മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത് വലിയ വിവാദമായത്. ടോസ് വേളയിലും ഇന്ത്യൻ നായകൻ സൂര്യ കുമാർ യാദവും പാക് നായകൻ സൽമാൻ അലി ആഘയും ഷേക്ക് ഹാൻഡ് ചെയ്തില്ല.

ഇന്ത്യൻ ടീമിന്റെ ഈ പ്രവൃത്തിക്കെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ പുറത്താക്കണമെന്നും പാക് ബോർഡ് ആവശ്യപ്പെട്ടു. എന്നാൽ ഇത് കളിക്കാർ തമ്മിലുള്ള ഒരു മര്യാദയുടെ മാത്രം ഭാഗമാണെന്നും ഒരിക്കലും ക്രിക്കറ്റ് നിയമങ്ങൾ അല്ലെന്ന് പറയുകയാണ് ബിസിസിഐ സീനിയർ അംഗം. പേര് പുറത്തുവിടാത്ത ഉദ്യോഗസ്ഥൻ പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നോക്കൂ, നിങ്ങൾ നിയമപുസ്തകം വായിക്കുവാണെങ്കിൽ, ഇതൽ എതിരാളികൾ തമ്മിൽ കൈ കൊടുക്കണമെന്ന് ഒരു നിയമവുമില്ല. അതൊരു മര്യാദയുടെ പുറത്ത് ചെയ്യുന്ന കാര്യമാണ്. അല്ലാതെ അതൊരു നിയമമല്ല. ഇത് ലോകത്തെ സ്‌പോർട്ടിങ് സ്‌പെക്ട്രത്തിലെല്ലാം തന്നെ നടക്കുന്ന കാര്യമാണ്. നിയമങ്ങളില്ലാത്ത സ്ഥിതിക്ക് മോശം ബന്ധമുള്ള എതിരാളികൾക്ക് കൈകൊടുക്കാൻ ഇന്ത്യന്‍ താരങ്ങള്‍ ബാധ്യസ്ഥരല്ല,' ബിസിസിഐ ഒഫീഷ്യൽ പറഞ്ഞു.

മത്സരത്തിന്റെ ടോസ് സമയത്ത് പാകിസ്താൻ നായകനോട് ഇന്ത്യൻ നായകന് ഹസ്തദാനം നൽകരുതെന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മാച്ച് റഫറിയെ ഒഴിവാക്കണമെന്ന് പിസിബി ആവശ്യപ്പെട്ടത്. ഒഴിവാക്കിയില്ലെങ്കിൽ ഏഷ്യാ കപ്പിൽ നിന്നും പിൻമാറുമെന്നും അവർ അറിയിച്ചു. എന്നാൽ റഫറി തെറ്റുകാരനല്ലെന്ന് ഐസിസി അറിയിച്ചു. ഇതിന് പിന്നാലെ യുഎഇക്കെതിരെയുള്ള അടുത്ത മത്സരത്തിൽ കളിക്കില്ലെന്നാണ് പാകിസ്താൻ വെല്ലുവിളിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Content Highlight- BCCI official says it is not rule to shake hands

dot image
To advertise here,contact us
dot image