അശ്വിന്റെ വിരമിക്കൽ CSK യ്ക്ക് ഗുണമാകുമോ?; സഞ്ജുവിനെ റാഞ്ചാൻ കൂടുതൽ പണം റെഡി

കഴിഞ്ഞ ദിവസമാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ സ്പിന്നറായ ആർ അശ്വിൻ ഐപി എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നത്.

അശ്വിന്റെ വിരമിക്കൽ CSK യ്ക്ക് ഗുണമാകുമോ?; സഞ്ജുവിനെ റാഞ്ചാൻ കൂടുതൽ പണം റെഡി
dot image

കഴിഞ്ഞ ദിവസമാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ സ്പിന്നറായ ആർ അശ്വിൻ ഐപി എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നത്.


കഴിഞ്ഞ സീസണിൽ വേണ്ടത്ര അവസരം ലഭിക്കാതിരിക്കുന്ന താരം ഈയിടെ അടുത്ത സീസണിൽ തന്റെ റോളെന്തെന്ന് വ്യക്തമാക്കാൻ ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.

അതേ സമയം അശ്വിന്റെ അപ്രതീക്ഷിത വിരമിക്കൽ ചെന്നൈ സൂപ്പർ കിങ്സിന് പുതിയ വാതിൽ കൂടിയാണ് തുറന്നിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ റാഞ്ചാനുള്ള ചെന്നൈയുടെ ആദ്യ നീക്കം പാളിയിരുന്നു.

എന്നാൽ അശ്വിന്റെ വിരമിക്കലൂടെ മാത്രം 10 കോടിയോളം (9.75 കോടി) ഇപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ചെന്നൈയുടെ പഴ്‌സിലേക്ക് വരുന്നത്. ഇതു വരാനിരിക്കുന്ന ലേലത്തില്‍ സഞ്്ജുവിനെ എന്തു വില കൊടുത്തും വാങ്ങാനുള്ള സാമ്പത്തികശേഷി ചെന്നൈക്കു നല്‍കുകയും ചെയ്യും.

ഡിസംബറില്‍ നടക്കാനിരിക്കുന്ന താരലേലത്തിനു മുമ്പ് കഴിഞ്ഞ സീസണില്‍ ഫ്‌ളോപ്പാമായി മാറിയ ചില കളിക്കാരെ കൂടി ചെന്നൈ ഒഴിവാക്കാനൊരുങ്ങുന്നുണ്ട്. ന്യൂസിലാന്‍ഡ് താരം ഡെവന്‍ കോണ്‍വേ, ഇന്ത്യന്‍ താരങ്ങളായ ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരെയെല്ലാം കൈവിട്ടാല്‍ 10 കോടിക്ക് മുകളില്‍ ചെന്നൈയ്ക്ക് പഴ്‌സില്‍ ലാഭിക്കാം. ഇതെല്ലാം സഞ്ജുവിന് വേണ്ടി ഉപയോഗിക്കാം.

നിലവില്‍ 18 കോടി രൂപയാണ് റോയല്‍സില്‍ അദ്ദേഹത്തിന്റെ ശമ്പളം. ലേലത്തില്‍ ഉള്‍പ്പെടുകയണെങ്കില്‍ 20 കോടിക്കു മുകളില്‍ സഞ്ജുവിന് ലഭിക്കുമെന്നതില്‍ സംശയവുമില്ല. പഴ്‌സില്‍ മതിയായ പണമുണ്ടെങ്കില്‍ മലയാളി വിക്കറ്റ് കീപ്പര്‍ക്കു വേണ്ടി ഏതറ്റം വരെയും പോവാന്‍ ചെന്നൈയ്ക്ക് സാധിക്കുകയും ചെയ്യും.

Content Highlights:Will Ashwin's retirement benefit CSK?; More money ready to snatch Sanju

dot image
To advertise here,contact us
dot image