സാമ്പത്തിക ബുദ്ധിമുട്ടുകളില്ല; കണ്ണൂരിലെ ദമ്പതികളുടെ മരണം മകനും കുടുംബവും വിദേശത്ത് നിന്നെത്തുന്ന ദിനം

ഷിബിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ കാറെടുക്കാനായി സമീപവാസിയായ സുരോഷ് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്

സാമ്പത്തിക ബുദ്ധിമുട്ടുകളില്ല; കണ്ണൂരിലെ ദമ്പതികളുടെ മരണം മകനും കുടുംബവും വിദേശത്ത് നിന്നെത്തുന്ന ദിനം
dot image

കണ്ണൂര്‍: അലവിലില്‍ ദമ്പതികളെ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് നിഗമനം. പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുവരുടേയും മൃതദേഹത്തിനരികില്‍ നിന്ന് ചുറ്റിക കണ്ടെത്തി. കല്ലാളത്തില്‍ പ്രേമരാജന്‍, ഭാര്യ എ കെ ശ്രീലേഖയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

മൂന്നാമത് ഒരാളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വിലയിരുത്തുന്നു. സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാത്ത കുടുംബമായിരുന്നെങ്കിലും മക്കള്‍ ഒപ്പമില്ലാത്തത് വിരസതയുണ്ടാക്കിയിരുന്നതായാണ് വിവരം. ഇതിലെ മാനസിക ബുദ്ധിമുട്ടുകളാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബഹ്‌റൈനിലായിരുന്ന മകന്‍ ഷിബിന്‍ പ്രേമരാജ് കുടുംബസമേതം നാട്ടിലെത്തുന്ന ദിവസമാണ് ദമ്പതികളെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നത് ബന്ധുക്കളെയും പ്രദേശവാസികളെയും ഞെട്ടിച്ചു. ഷിബിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ കാറെടുക്കാനായി സമീപവാസിയായ സുരോഷ് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പലകുറി വിളിച്ചിട്ടും ഇരുവരും ഫോണ്‍ എടുക്കുകയോ വാതില്‍ തുറക്കുകയോ ചെയ്യാതിരുന്നതോടെ സരോഷ് സമീപവാസികളെക്കൂട്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ നിര്‍ദേശപ്രകാരം വാതില്‍ തുറന്നപ്പോള്‍ ജീവനറ്റ പ്രേമരാജനെയും ശ്രീലേഖയെയുമാണ് കണ്ടത്. അതിനിടെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ഷിബിന്‍ ടാക്‌സി വിളിച്ച് വീട്ടിലേക്ക് വരികയായിരുന്നു. ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന മൂത്ത മകന്‍ പ്രബിത്ത് അടുത്തിടെയാണ് നാട്ടിലെത്തി തിരിച്ചുപോയത്.

Content Highlights: Kannur elderly Couples Death on the day their son and family arrive from abroad

dot image
To advertise here,contact us
dot image