'ധോണിയെ പോലെ ഈ പ്രായത്തിലും IPL കളിക്കാനുള്ള ആരോഗ്യം തനിക്കില്ല'; വിരമിക്കൽ കാരണം പറഞ്ഞ് അശ്വിൻ

ഐ പി എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ.

'ധോണിയെ പോലെ ഈ പ്രായത്തിലും IPL കളിക്കാനുള്ള ആരോഗ്യം തനിക്കില്ല'; വിരമിക്കൽ കാരണം പറഞ്ഞ് അശ്വിൻ
dot image

ഐ പി എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ. ഈ 38-ാം വയസ്സിൽ ഐപിഎൽ കളിക്കാൻ വേണ്ടത്ര ഊർജം തനിക്കില്ലെന്ന് അശ്വിൻ പറഞ്ഞു. ഐപിഎൽ ഒരു വലിയ ടൂർണമെന്റാണ്. മൂന്ന് മാസം തുടർച്ചയായി കളിക്കാൻ മാത്രം ആരോഗ്യമില്ല. മഹേന്ദ്ര സിങ് ധോണിയെ കാണുമ്പോൾ ഞാൻ അത്ഭുതപ്പെടുന്നുവെന്നും അശ്വിൻ പറഞ്ഞു.

കഴിഞ്ഞ ഐ‌പി‌എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഭാഗമായിരുന്ന രവിചന്ദ്രൻ അശ്വിൻ അടുത്ത സീസൺ മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാകില്ലെന്ന് അറിയിച്ചാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. വർഷങ്ങളായി താൻ കളിച്ച ഐ‌പി‌എൽ ഫ്രാഞ്ചൈസികൾക്കും ബി‌സി‌സി‌ഐക്കും നന്ദി പറഞ്ഞുകൊണ്ട് താരം ഐ പി എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.

2009 മുതൽ 2015 വരെ സി‌എസ്‌കെയിൽ കളിച്ചിരുന്ന താരം കഴിഞ്ഞ സീസണിലാണ് പിന്നീട് തിരിച്ചെത്തിയത്. അതിനിടയിൽ രാജസ്ഥാൻ റോയൽസിനും റൈസിംഗ് പുണെ സൂപ്പർ ജയന്റ്സിനും പഞ്ചാബ് കിങ്‌സിനും വേണ്ടി കളിച്ചു.

കഴിഞ്ഞ സീസണിൽ അദ്ദേഹം ഒമ്പത് മത്സരങ്ങൾ മാത്രമാണ് ചെന്നൈയ്ക്ക് വേണ്ടി കളിച്ചത്. ഏഴ് വിക്കറ്റുകൾ മാത്രമാണ് നേടിയത്. നാല് വിജയങ്ങളും പത്ത് തോൽവികളുമായി ടീം പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഐപിഎല്ലിലെ ആകെ കളിച്ച 221 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റുകൾ നേടി. 833 റൺസും ഓൾ റൗണ്ടർ കൂടിയായ താരം നേടി. സമീപ കാലത്ത് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

Content Highlights- R Ashwin reveals reason behind sudden IPL retirement

dot image
To advertise here,contact us
dot image