കോഴിക്കോട് നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

കക്കാടംപൊയിലില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്

കോഴിക്കോട് നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
dot image

കോഴിക്കോട്: നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി റഹീസിനെയാണ് ഇന്നോവ കാറില്‍ എത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യുവതി വിളിച്ചതിനെ തുടര്‍ന്നാണ് യുവാവ് സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ശബ്ദം കേട്ട് എത്തിയ പ്രദേശവാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. ഇന്നോവ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. യുവതി നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Content Highlights- Police found man who kidbapped from nadakkavu

dot image
To advertise here,contact us
dot image