സഞ്ജു കളിക്കുന്നില്ല; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിന് മികച്ച തുടക്കം

ഇന്നലത്തെ മത്സരത്തിൽ 46 പന്തിൽ ഒമ്പത് സിക്‌സറും നാല് ഫോറുകളും അടക്കം 89 റൺസ് നേടിയിരുന്നു

സഞ്ജു കളിക്കുന്നില്ല; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിന് മികച്ച തുടക്കം
dot image

കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി ഇന്ന് സഞ്ജു സാംസൺ കളിക്കില്ല. താരത്തിന് പകരം വിക്കറ്റ് കീപ്പറായി നിഖിൽ തോട്ടത്ത് ആണ് കളിക്കുന്നത്. തുടർച്ചയായ വെടിക്കെട്ട് പ്രകടനങ്ങൾക്ക് ശേഷം സഞ്ജു വിശ്രമം തിരഞ്ഞെടുത്തതാണെന്നാണ് സൂചന.

ഇന്നലത്തെ മത്സരത്തിൽ 46 പന്തിൽ ഒമ്പത് സിക്‌സറും നാല് ഫോറുകളും അടക്കം 89 റൺസ് നേടി. അതിന് മുമ്പത്തെ മത്സരത്തിൽ താരം സെഞ്ച്വറിയും നേടിയിരുന്നു.

അതേ സമയം കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെതിരെയുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 11 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് നേടിയിട്ടുണ്ട്. 39 പന്തിൽ 85 റൺസുമായി രോഹൻ കുന്നുമ്മൽ ക്രീസിലുണ്ട്.

Content Highlights-Sanju not playing; Calicut Globestars make a good start against Kochi Blue Tigers

dot image
To advertise here,contact us
dot image