
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ഓരോ ടീമുകളും നാല് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ വിക്കറ്റ് വേട്ടയിൽ മുന്നിലെത്തി കാലിക്കറ്റ് ഗ്ലോബ് സ്റ്റാറിന്റെ അഖില്‍ സ്കറിയ.
നാലു മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകളാണ് അഖില്‍ വീഴ്ത്തിയത്. എട്ട് വിക്കറ്റുമായി തൃശൂര്‍ ടൈറ്റന്‍സിന്‍റെ സിബിന്‍ ഗിരീഷ് ആണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ മുഹമ്മദ് ആഷിഖിനും എട്ട് വിക്കറ്റുണ്ട്. ഏഴ് വിക്കറ്റ് വീതമെടുത്ത ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്‍റെ എ ജി അമലും കെ എം ആസിഫുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
അതേ സമയം ഇന്നത്തെ ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെ നേരിടും. രണ്ടാമത്തെ മത്സരത്തിൽ അദാനി ട്രിവാൻഡ്രം ത്യശൂർ ടൈറ്റൻസിനെ നേരിടും. നിലവിൽ നാലിൽ മൂന്ന് ജയവുമായി കൊച്ചി ടൈഗേഴ്‌സും തൃശൂർ ടൈറ്റൻസുമാണ് പോയിന്റ് ടേബിളിൽ മുന്നിൽ.
Content Highlights:11 wickets in four matches; Calicut's Akhil's surge in KCAL wicket-taking