'ധോണിക്ക് എന്നെ ഇഷ്ടമായിരുന്നില്ല, അത് കൊണ്ട് ടീമിലെടുത്തില്ല'; ​ഗുരുതരാരോപണവുമായി മുൻ ഇന്ത്യൻതാരം

'സെഞ്ച്വറിയടിച്ചിട്ടും എനിക്ക് ടീമില്‍ ഇടമുണ്ടായിരുന്നില്ല'

'ധോണിക്ക് എന്നെ ഇഷ്ടമായിരുന്നില്ല, അത് കൊണ്ട് ടീമിലെടുത്തില്ല'; ​ഗുരുതരാരോപണവുമായി മുൻ ഇന്ത്യൻതാരം
dot image

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ ​ഗുരുതരാരോപണവുമായി മനോജ് തിവാരി. താൻ ധോണിയുടെ ഇഷ്ടക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല എന്നും അതിനാൽ ടീമിൽ നിന്ന് പലകുറി തഴയപ്പെട്ടു എന്നും തിവാരി പറഞ്ഞു.

'എല്ലാവർക്കും ധോണിയെ ഇഷ്ടമായിരുന്നു. നേതൃപാടവം കൊണ്ട് അദ്ദേഹം ഇന്ത്യൻ ടീമിൽ തന്നെ അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ നേതൃഗുണങ്ങളിൽ എനിക്കും അഭിപ്രായവ്യത്യാസമൊന്നുമില്ല. എന്നാൽ എന്റെ കാര്യത്തിൽ മറിച്ചാണ് സംഭവിച്ചത്. നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ മറുപടി പറയേണ്ടത് അദ്ദേഹമാണ്.

അദ്ദേഹത്തിന്റെ ഇഷ്ടക്കാരായ കുറേയാളുകൾ അന്ന് ഇന്ത്യൻ ടീമിലുണ്ടായിരുന്നു. അവരെ അദ്ദേഹം അകമഴിഞ്ഞ് പിന്തുണച്ചു. ഇക്കാര്യമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ തുറന്ന് പറയാൻ ആരും ധൈര്യം കാണിക്കാറില്ല. അദ്ദേഹത്തിന്റെ ഇഷ്ടക്കാരിൽ ഞാനുണ്ടായിരുന്നില്ല അത് കൊണ്ടാണ് തഴയപ്പെട്ടത്'- തിവാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2011 ൽ വിൻഡീസിനെതിരെ നടന്ന ഏകദിന പരമ്പരയിൽ തിവാരി സെഞ്ച്വറി കുറിച്ചിരുന്നു. എന്നാൽ താരം അടുത്ത ഏകദിനം കളിച്ചത് 2012 ജൂലൈയിലാണ്. അന്ന് ശ്രീലങ്കക്കെതിരെ തിവാരിയുടെ നാല് വിക്കറ്റ് പ്രകടനം ഇന്ത്യക്ക് വിജയം സമ്മാനിച്ചു. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടും താൻ ടീമിൽ നിന്ന് തഴയപ്പെട്ടതിന് ധോണിയാണ് കാരണം എന്നാണ് തിവാരി ഇപ്പോള്‍ പറഞ്ഞു വക്കുന്നത്.

dot image
To advertise here,contact us
dot image