ക്ലിഫ് ഹൗസിലേയ്ക്ക് യൂത്ത് കോൺ​ഗ്രസ് മാ‍ർച്ച്; അക്രമാസക്തം, പൊലീസ് ലാത്തിച്ചാ‍‍ർജ്ജ്

പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലേക്ക് തീപ്പന്തങ്ങള്‍ വലിച്ചെറിഞ്ഞു

ക്ലിഫ് ഹൗസിലേയ്ക്ക് യൂത്ത് കോൺ​ഗ്രസ് മാ‍ർച്ച്; അക്രമാസക്തം, പൊലീസ് ലാത്തിച്ചാ‍‍ർജ്ജ്
dot image

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലേക്ക് തീപ്പന്തങ്ങള്‍ വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് പൊലീസ് ലാത്തി വീശിയത്. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു.

വനിതാ പ്രവര്‍ത്തകര്‍ക്കടക്കം പരിക്കേറ്റു. കോഴിക്കോട് വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. വനിതാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സമരം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

Content Highlights: Clashes erupt during Youth Congress march to Cliff House

dot image
To advertise here,contact us
dot image