'എന്നേക്കാൾ കഠിനാധ്വാനി, ചേട്ടന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാൻ കാത്തിരിക്കുന്നു'; സഞ്ജു സാംസൺ

'അഞ്ചാം വയസ്സുമുതൽ ഒരുമിച്ച് കളിച്ചുവളർന്നവരാണ് ഞങ്ങൾ'

dot image

ഒരു മുതിർന്ന താരമായി കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ചേട്ടൻ സാലിയുടെ ക്യാപ്റ്റൻസിക്കു കീഴിൽ കളിക്കുന്നതെന്നും അതിന്റെ ആവേശത്തിലാണ് താനെന്നും സഞ്ജു സാംസൺ.

അഞ്ചാം വയസ്സുമുതൽ ഒരുമിച്ച് കളിച്ചുവളർന്നവരാണ് ഞങ്ങൾ. എന്റെ ബാറ്റിങ് മെച്ചപ്പെടുത്തുന്നതിൽ ചേട്ടന്റെ ബൗളിങ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തന്നേക്കാൾ കഠിനാധ്വാനം ചെയ്യുന്ന ക്രിക്കറ്ററാണ് ചേട്ടനെന്നും സഞ്ജു പറഞ്ഞു.

കെസിഎല്ലിനു മുന്നോടിയായി കൊച്ചി ബ്ലൂ ടൈഗേഴ്സ് ജഴ്‌സി പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സഞ്ജു. കെസിഎൽ വലിയൊരു കായിക മാമാങ്കമായി മാറിയെന്നും സഞ്ജു പറഞ്ഞു. കൊച്ചി ടീം ക്യാപ്റ്റൻ സാലി സാംസണും സഞ്ജുവിനൊപ്പമുണ്ടായിരുന്നു.

Content Highlights: sanju samson on saly samsons captaincy in kerala cricket league

dot image
To advertise here,contact us
dot image