
കാത്തിരിപ്പിന് വിരാമായി. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷ തെറ്റിക്കാതെ മലയാളി താരം സഞ്ജു സാംസണും ടീമിലിടം നേടി. സൂര്യകുമാർ യാദവ് തന്നെയാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി എത്തി.
ഗിൽ വൈസ് ക്യാപ്റ്റനായി എത്തിയതോടെ സഞ്ജുവിനെ മൂന്നാം മൂന്നാം ഓപ്പണറായി മാത്രമെ പരിഗണിക്കൂവെന്നതിന്‍റെ സൂചനയും പുറത്തുവരുന്നുണ്ട്. ഗില്ലും സഞ്ജുവും ടീമിലുള്ളപ്പോള്‍ ആര് ഓപ്പണ്‍ ചെയ്യുമെന്ന ചോദ്യത്തിന് ഇരുവരും മികച്ച ഓപ്പണര്‍മാരാണെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് തിരുമാനമെടുക്കുമെന്നുമായിരുന്നു അഗാര്‍ക്കറുടെ മറുപടി.
അഭിഷേക് ശര്‍മ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചതിനാല്‍ രണ്ടാം ഓപ്പണറായി വൈസ് ക്യാപ്റ്റനാണെന്നതിനാല്‍ ഗില്‍ സ്വാഭാവികമായും ടീമിലെത്തും. ഇതോടെ സഞ്ജു പുറത്താകാൻ സാധ്യതയുണ്ട്.
സഞ്ജുവിനെ പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നില്ലെന്നതിന്‍റെ സൂചനയും പുറത്തുവരുന്നുണ്ട്. ടീം പ്രഖ്യാപനത്തില്‍ സഞ്ജുവിന്‍റെ പേര് ജിതേഷ് ശര്‍മക്കും ശേഷമാണ് അഗാര്‍ക്കര്‍ പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി ടീമിലെത്തിയാല്‍ ഫിനിഷറും വിക്കറ്റ് കീപ്പറുമായി ജിതേഷ് ശര്‍മെ ആകും പരിഗണിക്കുക. ഫിനിഷര്‍മാരായി റിങ്കു സിംഗ്, ശിവം ദുബെ എന്നിവരും ടീമിലുള്ളതിനാല്‍ സഞ്ജുവിനെ മധ്യനിരയിലേക്ക് പരിഗണിക്കാനിടയില്ല.
Content Highlights:Will Sanju lose his opening spot?; What was behind Jitesh's initial announcement as wicketkeeper