ബെംഗളൂരുവിലെ ലോഡ്ജിൽ മലയാളി യുവാവ് മരിച്ച നിലയിൽ

കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാൾ ബെംഗളൂരുവിൽ റൂമെടുത്തത്

dot image

ബെംഗളുരു: ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപ്പടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണൻ(30) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാൾ ബെംഗളൂരുവിൽ റൂമെടുത്തത്. ചെക്കൗട്ട് ആവാത്തതിനാൽ ഞായറാഴ്ച വൈകുന്നേരം റൂം പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ സനേഷിനെ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Content Highlights: 30 year old man from Malappuram was found dead in a private lodge in Bangalore

dot image
To advertise here,contact us
dot image