ഇംഗ്ലീഷ് ക്രിക്കറ്റില്‍ പുതു അധ്യായം; അയർലന്‍ഡ് പരമ്പരയില്‍ ജേക്കബ് ബേഥെല്‍ ക്യാപ്റ്റനാവും

സെപ്റ്റംബര്‍ 17നാണ് അയര്‍ലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്

dot image

ഇംഗ്ലീഷ് ക്രിക്കറ്റില്‍ പുതു അധ്യായം പിറക്കുന്നു. 21കാരനായ ജേക്കബ് ബേഥെല്‍ ഇംഗ്ലണ്ട് പുരുഷ ടീമിനെ നയിക്കും. അയര്‍ലന്‍ഡിനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിലാണ് ബെഥെല്‍ ടീമിനെ നയിക്കുക. ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഇംഗ്ലണ്ട് പുരുഷ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ ബെഥെല്‍ മാറും.

വിവിധ ഫോര്‍മാറ്റുകളിലായി 29 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് ബെഥെല്‍. തുടക്കം മുതലുള്ള അദ്ദേഹത്തിന്റെ പ്രകടനവും പക്വതയും സെലക്ടര്‍മാരെയും കോച്ചിങ് സ്റ്റാഫിനെയും ആകര്‍ഷിച്ചതായി ഇംഗ്ലണ്ട് സെലക്ടര്‍മാര്‍ വ്യക്തമാക്കി.

പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിനാലാണ് ബെഥെലിന് ഈ അവസരം ലഭിച്ചത്. സെപ്റ്റംബര്‍ 17നാണ് അയര്‍ലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്.

അയർലൻഡിനെതിരായ ഇംഗ്ലണ്ട് ടി20 ടീം: ജേക്കബ് ബേഥെൽ (ക്യാപ്റ്റൻ), റെഹാൻ അഹമ്മദ്, സോണി ബേക്കർ, ടോം ബാന്റൺ, ജോസ് ബട്‌ലർ, ലിയാം ഡോസൺ, ടോം ഹാർട്ട്‌ലി, വിൽ ജാക്‌സ്, സാഖിബ് മഹമൂദ്, ജാമി ഓവർട്ടൺ, മാത്യു പോട്ട്‌സ്, ആദിൽ റാഷിദ്, ഫിൽ സാൾട്ട്, ലൂക്ക് വുഡ്

Content Highlights: Jacob Bethell to become youngest man to captain England in Ireland series

dot image
To advertise here,contact us
dot image