പല്ലിൽ നിന്നും കാഴ്ച ലഭിച്ച 75കാരി ആദ്യമായി പങ്കാളിയുടെ മുഖം കണ്ടു! ഒരു പതിറ്റാണ്ടിന് ശേഷം വെളിച്ചത്തിലേക്ക്

കോർണിയക്ക് ഉണ്ടായ ഗുരുതരമായ പ്രശ്‌നം മൂലമാണ് ഗെയിലിന് പത്തുവർഷം മുമ്പ് കാഴ്ച നഷ്ടപ്പെടുന്നത്

dot image

എഴുപത്തിയഞ്ച് വയസുള്ള മുത്തശ്ശിക്ക് നഷ്ടപ്പെട്ട കാഴ്ച പത്തു വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ചിരിക്കുകയാണ്. എങ്ങനെയെന്ന് കേട്ട് പെട്ടെന്ന് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല.. പല്ലിലൂടെ കണ്ണിന് കാഴ്ച ലഭിച്ചെന്ന് കേട്ടാൽ എങ്ങനെ അംഗീകരിക്കാൻ കഴിയുമല്ലേ.. പക്ഷേ വൈദ്യശാസ്ത്രം വികസിപ്പിച്ചെടുത്ത ഈ രീതിയിലൂടെ വീണ്ടും കാഴ്ചകളുടെ ലോകത്ത് എത്തിയിരിക്കുകയാണ് കാനഡ സ്വദേശിയായ ഗെയിൽ ലെയ്ൻ.

ഒരു ഓട്ടോ ഇമ്മ്യൂൺ രോഗത്തെ തുടർന്നാണ് ഗെയിലിന് കാഴ്ച നഷ്ടപ്പെടുന്നത്. പക്ഷേ രോഗിയുടെ പല്ലിൽ നിന്നും ആർട്ടിഫിഷൽ കോർണിയ ഉണ്ടാക്കിയെടുത്താണ് ഗെയിലിന് വീണ്ടും കാഴ്ച ലഭിച്ചിരിക്കുന്നത്. കോർണിയക്ക് ഉണ്ടായ ഗുരുതരമായ പ്രശ്‌നം മൂലമാണ് ഗെയിലിന് പത്തുവർഷം മുമ്പ് കാഴ്ച നഷ്ടപ്പെടുന്നത്. പിന്നീട് ഒന്നു ചലിക്കണമെങ്കിൽ പോലും മറ്റുള്ളവരുടെ സഹായം വേണമെന്ന അവസ്ഥയായി. ഓസ്റ്റിയോ - ഓഡോന്റോ കെരാറ്റോപ്രോസ്‌തെസിസ് എന്ന ചികിത്സയ്ക്ക് വിധേയയാതോടെയാണ് വീണ്ടും കാഴ്ച ലഭിച്ചത്. പല്ലിനുള്ളിൽ പ്ലാസ്റ്റിക്ക് ലെൻസ് വച്ച് അത് കണ്ണിലേക്ക് ഘടിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. വാൻകൂവ് മൗണ്ട് സെയിന്റ് ജോസഫ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.

പതിയെയാണ് ഗെയിൽ കാഴ്ച വീണ്ടെടുത്തത്. ശസ്ത്രക്രിയ കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം ഗെയിൽ മങ്ങിയ പ്രകാശങ്ങൾ കണ്ട് തുടങ്ങി. പിന്നാലെ തന്റെ വളർത്തുനായ പൈപ്പറിന്റെ വാലുകളുടെ ആട്ടം.. തുടർന്ന് പതിയെ പതിയെ നിറങ്ങളുള്ള ലോകത്തെ കാണാൻ തുടങ്ങിയെന്നാണ് ഗെയിൽ പറയുന്നത്. മരങ്ങളും പുല്ലുകളും പൂവുകളും തനിക്കിപ്പോൾ കാണാൻ കഴിയുന്നുണ്ടെന്ന് ഗെയിൽ പറയുന്നു. വീണ്ടും കാഴ്ചകളുടെ ലോകത്തേക്ക് എത്തിയത് അത്ഭുതകരമാണെന്നാണ് ഗെയിൽ പറയുന്നത്.

വിദേശരാജ്യങ്ങളിൽ പലയിടത്തും വിജയകരമായ ഈ രീതി ആദ്യമായാണ് കാനഡയിൽ പരീക്ഷിച്ച് വിജയിക്കുന്നതെന്ന് ഓഫ്താൽമോളജിസ്റ്റ് ഡോ േ്രഗ മോളോനേ പറയുന്നു.. ഈ പ്രക്രിയയിൽ ആദ്യ ഘട്ടത്തിൽ ഒരു പല്ല് രോഗിയിൽ നിന്നു തന്നെ എടുക്കും. ഇതിൽ നിന്നും ലോൻജിറ്റിയൂഡണൽ ലാമിന കട്ട് ചെയ്ത് എടുത്തിട്ട് അതിൽ ഒരു ദ്വാരമിട്ട് സിലിണ്ട്രിക്കൽ ലെൻസ് ഘടിപ്പിക്കും. ഇത് രോഗിയുടെ കവിൾ തടത്തിൽ കലകൾ വളരാനായി ഇംപ്ലാന്റ് ചെയ്യും. പിന്നീട് ഇത് കണ്ണുകളിലേക്ക് ഘടിപ്പിക്കുകയാണ് ചെയ്യുക.

ശരീരം നിരസിക്കാത്ത ലെൻസിനെ താങ്ങി നിർത്താൻ കഴിയുന്ന ശക്തമായ ഒരു ഘടനയാണ് ഇതിന് ആവശ്യം. കോർണിയ പൂർണമായും നീക്കം ചെയ്യുന്ന അതിസങ്കീർണമായ അപൂർവമായ ശസ്ത്രക്രിയയാണ് ഇവിടെ നടക്കുന്നത്. കാഴ്ച നഷ്ടമായതിന് ശേഷമാണ് തന്റെ പങ്കാളിയായ ഫില്ലിനെ ഗെയിൽ പരിചയപ്പെടുന്നത് അദ്ദേഹത്തെ ആദ്യമായി കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അവർ.

Content Highlights: 75year old got vision after a decade from her own tooth

dot image
To advertise here,contact us
dot image