സഞ്ജുവിന് ഭീഷണിയില്ല; ഏഷ്യ കപ്പ് ടീമിലിടം; ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച്ച

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും.

dot image

യുഎഇയിൽ അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. അജിത് അഗാർക്കർ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി യോഗം ഓഗസ്റ്റ് 19, 20 തീയതികളിലായി നടക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

പരുക്കിനെ തുടർന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ള താരങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷമാകും ടീം തിരഞ്ഞെടുപ്പ്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ സ്ഥാനമുറപ്പിച്ചതായാണ് സൂചന. സഞ്ജുവിനു പുറമേ അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ എന്നിവരും ഉൾപ്പെടുന്ന ടോപ് ഓർഡറിൽ മാറ്റമുണ്ടാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read:

ഇതോടെ ഐപിഎലിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ച യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, പരിചയസമ്പന്നനായ കെ.എൽ. രാഹുൽ തുടങ്ങിയവർക്ക് ടീമിൽ ഇടം ലഭിച്ചേക്കില്ല. നേരത്തെ ശുഭ്മാൻ ഗില്ലും ടീമിൽ തിതിച്ചെത്തുമെന്ന റിപ്പോർട്ടുലായുണ്ടായിരുന്നു.

പേസ് ബോളർ ജസ്പ്രീത് ബുമ്ര ഏഷ്യാ കപ്പിൽ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അങ്ങനെയെങ്കിൽ ഒക്ടോബർ ആദ്യം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽനിന്ന് ബുമ്രയ്ക്ക് വിശ്രമം അനുവദിക്കും.

Also Read:

ഇതോടെ ഐപിഎലിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ച യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, പരിചയസമ്പന്നനായ കെ.എൽ. രാഹുൽ തുടങ്ങിയവർക്ക് ടീമിൽ ഇടം ലഭിച്ചേക്കില്ല. സ്പിൻ ഓൾറൗണ്ടർമാരായി അക്ഷർ പട്ടേലും വാഷിങ്ടൻ സുന്ദറും എത്തും. സ്പെഷലിസ്റ്റ് സ്പിന്നർമാരായി വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർക്ക് ഇടം ഉറപ്പാണ്.

പേസ് ബോളിങ് വിഭാഗത്തിൽ ജസ്പ്രീത് ബുമ്രയ്ക്ക് പുറമെ അർഷ്ദീപ് സിങ് ഉണ്ടാകും. മൂന്നാം സീമറായി ആരു വരുമെന്നതാണ് സംശയം . ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ 25 വിക്കറ്റെടുത്ത് കരുത്തു തെളിയിച്ച പ്രസിദ്ധ് കൃഷ്ണ, പരിശീലകനായ ഗൗതം ഗംഭീറിന്റെ അടുപ്പക്കാരൻ ഹർഷിത് റാണ എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം.

Content Highlights- Sanju is not in danger; will be in the Asia cup team; official announcement next wee

dot image
To advertise here,contact us
dot image