അവർ എന്നെ ഗ്ലാമറസ് റോളുകളിലേക്ക് മാത്രം കാസ്റ്റ് ചെയ്‌തു, ഒടുവിൽ കാർത്തിക് സാറാണ് ആ വേഷം തന്നത്: പൂജ ഹെഗ്‌ഡെ

'സൗത്തിൽ ഞാൻ ചെയ്യുന്ന റോളുകളെക്കുറിച്ച് അവർക്ക് അറിയില്ല'

dot image

നോർത്തിൽ ഫിലിംമേക്കേഴ്‌സ് തന്നെ ഗ്ലാമറസ് റോളുകളിലേക്ക് ടൈപ്പ്കാസ്റ്റ് ചെയ്യുകയാണെന്ന് നടി പൂജ ഹെഗ്‌ഡെ. സൗത്തിൽ താൻ ചെയ്യുന്ന സിനിമകളെക്കുറിച്ച് നോർത്തിലെ സംവിധായകർക്ക് അറിയില്ല. സിനിമയിൽ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതെ ഇരിക്കാനാണ് താൻ വ്യത്യസ്തമായ റോളുകൾ ചെയ്യുന്നതെന്നും പൂജ ഹെഗ്‌ഡെ പറഞ്ഞു. ഒപ്പം റെട്രോയിലെ രുക്മിണി എന്ന വേഷം തനിക്ക് നൽകിയതിന് സംവിധായകൻ കാർത്തിക് സുബ്ബരാജിനും നടി നന്ദി അറിയിച്ചു.

'നോർത്ത് ഇന്ത്യയിലെ ഫിലിംമേക്കേഴ്‌സ് എന്നെ പലപ്പോഴും ഗ്ലാമറസ് റോളുകൾക്ക് മാത്രമാണ് വിളിക്കുന്നത്. സൗത്തിൽ ഞാൻ ചെയ്യുന്ന റോളുകളെക്കുറിച്ച് അവർക്ക് അറിയില്ല. സിനിമയിൽ നിങ്ങൾ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുക സാധാരണമാണ്. അതുകൊണ്ടാണ് പല തരത്തിലുള്ള വേഷങ്ങൾ ചെയ്ത് അത് ബ്രേക്ക് ചെയ്യാൻ ഞാൻ ശ്രമിക്കുന്നത്. അതിന്റെ എല്ലാ ക്രെഡിറ്റും കാർത്തിക് സുബ്ബരാജ് സാറിനാണ്. രുക്മിണി എന്ന കഥാപാത്രം എന്നെ കൊണ്ട് ചെയ്യാൻ സാധിക്കുമെന്ന് എന്നേക്കാൾ ആദ്യം അദ്ദേഹം വിശ്വസിച്ചു. രാധേ ശ്യാം കണ്ടിട്ടാണ് എന്നെ റെട്രോയിലേക്ക് വിളിച്ചതെന്ന് അറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. വളരെ വിഷൻ ഉള്ള ഒരു ഫിലിംമേക്കറിന് മാത്രമേ അങ്ങനെ കാണാൻ കഴിയൂ', പൂജ ഹെഗ്‌ഡെ പറഞ്ഞു.

കാർത്തിക് സുബ്ബരാജ് ഒരുക്കിയ റെട്രോയിൽ സൂര്യക്കൊപ്പം മികച്ച ഒരു കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചത്. ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയാണ് ഇനി പുറത്തിറങ്ങാനുള്ള പൂജ ഹെഗ്‌ഡെ ചിത്രം. ചിത്രത്തിൽ മോണിക്ക എന്ന ഗാനത്തിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. ഈ ഗാനം പ്രേക്ഷകർക്കിടയിൽ വൈറലായിട്ടുണ്ട്. ചിത്രം ആഗസ്റ്റ് 14 ന് തിയേറ്ററിലെത്തും.

Content Highlights: North filmmakers typecasted me in glamourous roles says pooja hegde

dot image
To advertise here,contact us
dot image