ഈ ജീവിയുടെ വിഷം അതികഠിനം! മിനിറ്റുകൾക്കുള്ളിൽ മനുഷ്യന്റെ ഹൃദയം വരെ നശിക്കും

കാണാൻ നല്ല ഭംഗിയുള്ള ഇവർ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലന്നെ ഒറ്റ നോട്ടത്തിൽ തോന്നുകയുള്ളൂ

ഈ ജീവിയുടെ വിഷം അതികഠിനം! മിനിറ്റുകൾക്കുള്ളിൽ മനുഷ്യന്റെ ഹൃദയം വരെ നശിക്കും
ജെയ്ഷ ടി കെ
2 min read|08 Aug 2025, 08:23 pm
dot image

കടൽതീരങ്ങളിൽ പോകുമ്പോൾ ജെല്ലിഫിഷിനെ കാണാറുണ്ടോ? കാണാൻ നല്ല ഭംഗിയുള്ള ഇവർ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലന്നെ ഒറ്റ നോട്ടത്തിൽ തോന്നുകയുള്ളൂ. എന്നാൽ അതിന്റെ ലുക്ക് വെച്ച് ജഡ്ജ് ചെയ്യാൻ നിൽക്കേണ്ട.

കടൽ വെള്ളത്തിനടിയിൽ കാണുന്ന ഈ ചെറിയ ജീവിക്ക് മനുഷ്യന്റെ ഹൃദയം നിലപ്പിക്കാൻ സാധിക്കുന്ന തരത്തിലള്ള വിഷം അകത്തുണ്ട്. ക്യൂബസോവ വിഭാഗത്തിൽപ്പെട്ട ബോക്‌സ് ജെല്ലി ഫിഷ് കാഴ്ച്ചയിൽ വ്യത്യസ്തരാണ്. ട്രാൻസ്‌പെരന്റായിട്ടുള്ള ക്യൂബ് ഷെയ്പ്പുള്ള ബെല്ലുകൾ ഇവയ്ക്കുണ്ട്. 10 ഫീറ്റ് നീളമുള്ള സ്‌പോര്ട് ടെന്റ്കൾസും ഇതിൽ കാണാം. ഈ ടെന്റ്കൾസിൽ ലക്ഷങ്ങളോളം നെമാറ്റോസിറ്റ്‌സ് എന്ന് പറയുന്ന മൈക്രോസ്‌കോപിക് ഹാർപൂൺ സെല്ലുകളുണ്ട്. അവ ട്രിഗർ ചെയ്യുമ്പോൾ വിഷം പുറത്തേക്കെത്തും.

സാധാരണ ജെല്ലിഫിഷുകളിൽ നിന്നും വ്യത്യസ്തമായി ബോക്‌സ് ജെല്ലിഫിഷുകൾ വളരെ ആക്ടീവായുള്ള നീന്തലുകാരാണ്. അവർക്കുള്ള മസ്‌കുലർ വെലാറിയം വെള്ളത്തിലൂടെ മണിക്കൂറിൽ നാല് മൈൽ വേഗത്തിൽ നീന്താൻ അനുവദിക്കുന്നു.

കടൽ ജീവികളിൽ ഏറ്റവും വിഷം അടങ്ങിയിരിക്കുന്നത് ബോക്‌സ് ജെല്ലിഫിഷുകളിലാണ് എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ വിഷം അകത്ത് ചെന്നാൽ 2 മിനിറ്റ് മുതൽ അഞ്ച് മിനിറ്റ് വരെയുള്ള കാലതാമസത്തിൽ മനുഷ്യന്റെ ഹൃദയം നിലക്കാൻ സാധ്യതകളുണ്ട്. ഒരു ജെല്ലിഫിഷിന് 60 ഓളം ആലുകളെ കൊല്ലാനുള്ള വിഷമുണ്ട്.

Content Highlights- Box Jellyfish is One of the world’s most venomous creatures

dot image
To advertise here,contact us
dot image