
പതിനാലുകാരനായ വൈഭവ് സൂര്യവംശിയുടെ അപ്രതീക്ഷിത ഉദയമാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാൻ തീരുമാനിക്കാനുള്ള കാരണമെന്ന് മുൻ ഇന്ത്യൻ താരവും കമന്ററേറ്ററുമായ ആകാശ് ചോപ്ര. വൈഭവ് യശ്വസി ജയ്‌സ്വാളിനൊപ്പം തിളങ്ങി ഓപ്പണിങ് സ്ലോട്ടിൽ ശക്തമായ അവകാശ വാദം ഉന്നയിച്ചത് സഞ്ജു സാംസണിനെ അസ്ഥിരപ്പെടുത്തിയെന്നും ചോപ്ര പറഞ്ഞു.
അതേ സമയം സഞ്ജു രാജസ്ഥാൻ വിടുകയാണെങ്കിൽ അദ്ദേഹത്തിന് ചെന്നൈ സൂപ്പർ കിങ്സിനേക്കാൾ മികച്ച ഒപ്‌ഷൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആയിരിക്കുമെന്നും ചോപ്ര കൂട്ടിച്ചേർത്തു.
2025 ലെ ഐപിഎൽ സീസണിൽ ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 140.39 എന്ന സ്ട്രൈക്ക് റേറ്റിൽ 285 റൺസാണ് സഞ്ജു നേടിയിരുന്നത്. അതേസമയം, സൂര്യവംശിയുടെ ഐപിഎൽ കരിയറിലെ സ്ഫോടനാത്മകമായ തുടക്കം നടത്തി. വെറും ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 206.55 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിൽ 252 റൺസ് നേടി, ഇതിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഐപിഎൽ സെഞ്ച്വറിയും ഉൾപ്പെടുന്നു.
Content Highlights: Vaibhav Sooryavanshi's unexpected rise was the reason behind Sanju's decision to leave RR; Aakash Chopra