
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഫ്രാഞ്ചൈസി വിടാനൊരുങ്ങി സൂപ്പർ താരം രവിചന്ദ്രൻ അശ്വിൻ. അടുത്ത സീസണിന് മുന്നോടിയായി തന്നെ ടീമിൽ നിന്ന് റിലീസ് ചെയ്യണമെന്ന് അശ്വിൻ സിഎസ്കെയോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്സ് അക്കാദമിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്നും അശ്വിൻ ഒഴിവായെന്നും ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
ഐപിഎല്ലിൽ നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമാണ് അശ്വിൻ. രാജസ്ഥാന്‍ റോയല്‍സ് (ആര്‍ആര്‍) നിലനിര്‍ത്താതിരുന്ന രവിചന്ദ്രന്‍ അശ്വിനെ കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കുക ആയിരുന്നു. 9.75 കോടി മുടക്കിയാണ് വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറെ ചെന്നൈ തട്ടകത്തിലെത്തിച്ചത്.
Ravichandran Ashwin may be released or traded by CSK ahead of IPL 2026 to free up purse or facilitate a deal for Sanju Samson.
— InsideSport (@InsideSportIND) August 8, 2025
Source: TOI#RavichandranAshwin #CSK #IPL2026 #Insidesport #CricketTwitter pic.twitter.com/h99CJ2OqqJ
10 വര്‍ഷത്തിന് ശേഷമാണ് അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് തിരിച്ചെത്തിയത്. 2009ല്‍ സൂപ്പര്‍ കിംഗ്‌സിനൊപ്പം തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച അശ്വിന്‍ 2015 വരെ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു. ചെന്നൈയ്ക്കൊപ്പം തന്നെ തന്റെ കരിയര്‍ അവസാനിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് അശ്വിന്‍ വീണ്ടും ചെന്നൈ ജേഴ്സി അണിഞ്ഞതെന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ ചെന്നൈക്കായി ഇറങ്ങിയ അശ്വിന്‍ ഏഴ് വിക്കറ്റ് മാത്രമെ നേടാനായുള്ളു.
Content Highlights: Ravichandran Ashwin Asks To Leave CSK Before IPL 2026: Report