സ്റ്റംപിളക്കിയത് ബോളോ ബാറ്റോ അല്ല, ബാറ്ററുടെ വില്ലനായത് തൊപ്പി! ഇത് ഔട്ടോ നോട്ടൗട്ടോ?

ബാറ്ററുടെ തൊപ്പിയാണ് ഇവിടെ താരം ഔട്ടാകാൻ കാരണമാകുന്നത്

dot image

ക്രിക്കറ്റിൽ പന്തുകൊണ്ട് സ്റ്റംപിളകിയും ബാറ്റുകൊണ്ട് ഹിറ്റ് വിക്കറ്റായും ബാറ്റർ പുറത്താവുന്നത് സാധാരണമാണ്. എന്നാൽ ബാറ്ററുടെ തൊപ്പി വീണ് ബെയ്ൽസ് ഇളകിയാൽ ഔട്ട് വിധിക്കുമോ? അത്തരമൊരു ചർച്ചയ്ക്കാണ് ഇപ്പോൾ ഐപിഎൽ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിം​ഗ്സ് തുടക്കമിട്ടിരിക്കുന്നത്.

സൂററ്റിൽ നടന്ന ഒരു ടെന്നീസ് ബോൾ ക്രിക്കറ്റിന്റെ വീഡിയോയാണ് പഞ്ചാബ് കിം​ഗ്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചത്. അതില്‍ ബാറ്റര്‍ ഔട്ടാകുന്ന രീതിയാണ് പുതിയ ചർച്ചാവിഷയം. ബാറ്ററുടെ തൊപ്പിയാണ് ഇവിടെ താരം ഔട്ടാകാൻ കാരണമാകുന്നത്.

ബാറ്റര്‍ ഷോട്ട് അടിച്ച ശേഷം ഉയര്‍ന്നു പൊന്തിയ പന്ത് ശ്രദ്ധിക്കുകയായിരുന്നു. അതിനിടെ ബാറ്റ് കൊണ്ടു തൊപ്പി സ്റ്റംപില്‍ വന്നു വീഴുകയായിരുന്നു. തൊപ്പി സ്റ്റംപിൽ കുരുങ്ങി കിടന്നെങ്കിലും ബെയ്ൽസ് ഇളകി താഴെ വീഴുകയും ചെയ്തു.

'ഇത് ഔട്ടാണോ അതോ നോട്ടൗട്ടോ?' എന്ന ക്യാപ്ഷനോടെയാണ് പഞ്ചാബ് കിം​ഗ്സ് ഈ വീഡിയോ പങ്കുവെച്ചത്. എന്തായാലും വീഡിയോയിലെ ബാറ്ററെ അംപയർ ഔട്ട് വിളിച്ചിരിക്കുകയാണ്. ഇതുകണ്ട് അമ്പരന്ന ബാറ്റർ‌ അംപയറെ നോക്കുന്നതും വീഡിയോയില്‍ കാണാം.

Content Highlights: batter's cap fell off, hitting the stumps after striking the ball, Video goes Viral

dot image
To advertise here,contact us
dot image