ഓവലിലേത് ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ മാർജിൻ ജയം; ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ ചെറിയ തോൽവി

ഓവല്‍ ടെസ്റ്റില്‍ 6 റണ്‍സിനാണ് ശുഭ്മന്‍ ഗില്ലും സംഘവും വിജയം സ്വന്തമാക്കിയത്

dot image

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ആവേശവിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഓവല്‍ ടെസ്റ്റില്‍ 6 റണ്‍സിനാണ് ശുഭ്മന്‍ ഗില്ലും സംഘവും വിജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 സമനിലയില്‍ അവസാനിച്ചു.

അതേ സമയം ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ വിജയ മാര്‍ജിനാണ് ഇംഗ്ലണ്ടിനെതിരെ ഇന്ന് നേടിയ 6 റണ്‍സിന്‍റെ ജയം. 2004ല്‍ വാങ്കഡെയില്‍ ഓസ്ട്രേലിയക്കെതിരെ 13 റണ്‍സിന് ജയിച്ചതായിരുന്നു ടെസ്റ്റ് ചരിത്രത്തില്‍ ഇതിന് മുമ്പത്തെ ഇന്ത്യയുടെ ഏറ്റവും ചെറിയ വിജയ മാര്‍ജിന്‍.

1972ല്‍ കൊല്‍ക്കത്തയില്‍ 28 റണ്‍സിന് ജയിച്ചതായിരുന്നു ഇംഗ്ലണ്ടിനെതിരായ ഇതിന് മുമ്പത്തെ ഏറ്റവും ചെറിയ വിജയം. ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്‍റെ മൂന്നാമത്തെ ചെറിയ തോല്‍വിയാണിത്. 2023ലെ വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെതിരെ ഒരു റണ്ണിനും 1902ലെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ മൂന്ന് റണ്ണിനും തോറ്റിരുന്നു. 1885ല്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയിലും ഇംഗ്ലണ്ട് ആറ് റണ്‍സിന് തോറ്റിട്ടുണ്ട്.

Content Highlights: India's narrowest margin of victory in Test history at The Oval; England's third-smallest defeat

dot image
To advertise here,contact us
dot image