ഓവൽ ടെസ്റ്റ്; ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് പൊരുതുന്നു; വിജയത്തിലേക്ക് 210 റൺസ് ദൂരം

ഇന്ത്യക്കെതിരെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു.

dot image

ഇന്ത്യക്കെതിരെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ഓവലില്‍ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാലാം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തിട്ടുണ്ട്. ഹാരി ബ്രൂക്ക് (38), ജോ റൂട്ട് (23) എന്നിവരാണ് ക്രീസില്‍. നിലവിൽ 210 റണ്‍സ് പിറകിലാണ് ഇംഗ്ലണ്ട്. ഇന്ന് രണ്ട് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മുഹമ്മദ് സിറാജ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 396 റണ്‍സിന് അവസാനിച്ചിരുന്നു. യശസ്വി ജയ്സ്വാള്‍ (118) സെഞ്ചുറി നേടി. നൈറ്റ് വാച്ച്മാനായി ക്രീസിലുണ്ടായിരുന്ന ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53), വാഷിംട്ഗണ്‍ സുന്ദര്‍ (53) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

Content Highlights; Oval Test; England struggling against India; 210 runs away from victory

dot image
To advertise here,contact us
dot image