
കൊല്ലം : കൊല്ലം ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പെരിനാട് സ്വദേശി അഭിലാഷ്, കൊല്ലം സ്വദേശി അനീസ് എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ബെംഗളൂരു - കന്യാകുമാരി ഐലൻ്റ് എക്സ്പ്രസ് ശാസ്താംകോട്ടയിൽ എത്തിയപ്പോഴാണ് കഞ്ചാവ് പിടികൂടിയത്.
Content Highlight : Six kilos of ganja seized from Kollam Sasthamkotta railway station