അർധ സെഞ്ച്വറി തികച്ച് ജഡേജ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച ലീഡിൽ

രവീന്ദ്ര ജഡേജ അർധ സെഞ്ച്വറിയുമായി ക്രീസിലുണ്ട്.

dot image

ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. 82 ഓവർ പിന്നിടുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 355 റൺസ് കടന്ന ഇന്ത്യയുടെ ലീഡ് 332 റൺസ് ആയി. രവീന്ദ്ര ജഡേജ അർധ സെഞ്ച്വറിയുമായി ക്രീസിലുണ്ട്. വാഷിങ്ടൺ സുന്ദറാണ് പിന്തുണയുമായി കൂടെയുള്ളത്.

111 റൺസ് നേടിയ യശ്വസി ജയ്‌സ്വാളും 94 പന്തിൽ 66 റൺസ് നേടിയ നൈറ്റ് വാച്ച് മാനായി എത്തി മിന്നും പ്രകടനം നടത്തിയ ആകാശ് ദീപുമാണ് ഇന്ത്യൻ സ്കോർ ചലിപ്പിച്ചത്. ശുഭ്മാന്‍ ഗില്‍ (11), കരുണ്‍ നായര്‍ (5), കെ എല്‍ രാഹുല്‍ (7), സായ് സുദര്‍ശന്‍ (11) എന്നിവർക്ക് തിളങ്ങാനായില്ല. ധ്രുവ് ജുറൽ 34 റൺസുമായി ഭേദപ്പെട്ട പ്രകടനം നടത്തി.

23 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ഇന്നലെ തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായതോടെയാണ് നൈറ്റ് വാച്ച്മാനായി ആകാശ് ദീപ് ഇറങ്ങിയത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് 247 റൺസാണ് നേടിയത്. മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും നാല് വിക്കറ്റ് പ്രകടനമാണ് ഒരു ഘട്ടത്തിൽ മികച്ച ലീഡിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച ഇംഗ്ലണ്ടിനെ പ്രതിരോധിച്ചിട്ടത്.

Content Highlights:Jadeja completes half-century; India takes a big lead against England

dot image
To advertise here,contact us
dot image