
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് ടൂർണമെന്റിൽ നിന്നും ഇന്ത്യ ചാമ്പ്യൻസ് പിൻമാറിയിരുന്നു. സെമി ഫൈനലിൽ എതിരാളികളായി പാകിസ്താനായത് മൂലമാണ് ഇന്ത്യൻ ടീമിന്റെ പിൻമാറൽ.
ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങൾ നിലനിൽക്കുന്നത് കാരണമാണ് ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ നിന്നും പിൻമാറിയത്. നേരത്തെ ലീഗ് റൗണ്ടിലും പാകിസ്താനെതിരെയുള്ള മത്സരത്തിൽ ഇന്ത്യ കളിക്കാൻ കൂട്ടാക്കിയില്ല.
സെമിഫൈനൽ പിൻമാറ്റത്തിന്റെ കാരണം ഇന്ത്യൻ താരങ്ങൾ പുറത്തിവിട്ടില്ലെങ്കിലും സ്‌പോര്ട്‌സിനേക്കാൾ വലുത് രാജ്യമാണെന്നും ഫൈനൽ ആണെങ്കിലും പിൻമാറിയേനെ എന്നും ഇന്ത്യ ചാമ്പ്യൻസിൽ നിന്നും ഒരാൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
' പാകിസ്താനെതിരെയുള്ള സെമിഫൈനലിൽ ഇന്ത്യ കളിക്കുന്നില്ല. ഇന്ത്യ എന്ന ഞങ്ങളുടെ രാജ്യം കഴിഞ്ഞെയുള്ള എല്ലാം. ഇന്ത്യൻ ടീമിലെ അഭിമാന താരമാണ് ഞങ്ങൾ. ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്ത്യൻ ജേഴ്‌സിയണിഞ്ഞത്. ഞങ്ങൾ അത് നേടിയെടുത്തതാണ്. എന്തുണ്ടായാലും രാജ്യത്തെ തള്ളിപറയില്ല. ഭാരത് മാതാ കി ജയ്!,' ഇൻസൈഡർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഫൈനൽ ആയിരുന്നുവെങ്കിൽ പോലും പാകിസ്താനായിരുന്നുവെങ്കിൽ ഞങ്ങൾ കളിക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
'ഫൈനൽ ആയിരുന്നുവെങ്കിൽ പോലും പാകിസ്താനാണ് എതിരാളികളെങ്കിൽ ഞങ്ങൾ കളിക്കില്ലായിരുന്നു. ഇന്ത്യക്കാർക്കെല്ലാം ഇക്കാര്യത്തിൽ ഒരു തീരുമാനം മാത്രമേയുള്ളൂ,' ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
Content Highlights- India Champions explain WCL semifinal boycott- Reports