
കഴിഞ്ഞ ദിവസം ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ഓവൽ ഗ്രൗണ്ടിലെ പിച്ച് ക്യുററ്റേറും തമ്മിലുണ്ടായ വാക്ക് തർക്കം ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. പിച്ച് നോക്കാൻ വന്ന ഗംഭീറിനോട് 2.5 അടി മാറി നിന്ന് പരിശോധിക്കാൻ ക്യുററ്റേറായ ലീ ഫോർടിസ് ആവശ്യപ്പെടുകയും ഗംഭീർ അതിന് മറുപടി നൽകുന്നതുമാണ് വിവാദമായത്.
ഇന്ത്യൻ കോച്ചിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്ററും ക്രിക്കറ്റ് കമന്റേറ്ററുമായ പാർഥീവ് പട്ടേൽ. 'ഇത്തരം കാര്യം നടക്കുന്നത് നല്ല കാര്യമല്ല, എന്നാൽ ഗംഭീറിന് തന്റെ നിയിന്ത്രണം നഷ്ടപ്പെടാനുള്ള എല്ലാ കാരണവുമുണ്ട്. ക്യുറേറ്ററെന്ന നിലക്ക് നിങ്ങൾക്ക് ഒരാളോട് പിച്ച് പരിശോധിക്കരുതെന്ന് പറയാനുള്ള അവകാശമില്ല,' എന്നാണ് ഗംഭീർ പറഞ്ഞത്.
ലീ ഫോർടിസിനോട് ഗംഭീർ വാക്‌വാദത്തിൽ ഏർപ്പെടുന്നത് മാത്രമായിരുന്നു വൈറലായത് എന്നാൽ കാരണം വ്യക്തമല്ലായിരുന്നു. ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷും കോതക് പിന്നീട് ഇതിന് പിന്നുള്ള കാരണം വ്യക്തമാക്കുകയായിരുന്നു.
'ഗ്രൗണ്ട് സ്റ്റാഫുകളിൽ ഒരാൾ വന്ന് ഞങ്ങളോട് വിക്കറ്റിൽ നിന്ന് 2.5 മീറ്റർ അകലെ നിൽക്കാൻ അതായത് കയറിനു പുറത്ത് പോയി പിച്ച് പരിശോധിക്കാൻ പറഞ്ഞു. അങ്ങനെയൊരു കാര്യം ഞാൻ ഒരിക്കലും കണ്ടിട്ടില്ല,' കോതക് മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ പരാതി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights- Parthiv Patel supports gautam gambhir in Issue Against Oval pitch curator