
രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും സെഞ്ച്വറിക്കരികെ നിൽക്കെ കളി നിർത്താൻ സമനില ഓഫർ ചെയ്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. എന്നാൽ ഇന്ത്യ സമനില ഓഫർ നിരസിച്ചു. തൊട്ടുപിന്നാലെ ജഡേജയും സുന്ദറും സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. 15 ഓവർ എറിയാൻ ശേഷിക്കുമ്പോഴാണ് സ്റ്റോക്സ് നേരത്തെ കളി നിർത്താൻ നിർദേശം മുന്നോട്ട് വെച്ചത്.
അതേ സമയം ഇന്നിങ്‌സ് ജയം പ്രതീക്ഷിച്ചിരുന്ന ഇംഗ്ലണ്ടിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു രണ്ടാം ഇന്നിങ്സിലെ ഇന്ത്യയുടെ ബാറ്റിങ്ങ് പ്രകടനം. പൂജ്യത്തിന് രണ്ട് എന്ന നിലയിൽ നിന്നും 142 ഓവർ പിന്നിടുമ്പോൾ 423 റൺസിന് നാല് എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യയ്ക്ക് വേണ്ടി ജഡേജയ്ക്കും സുന്ദറിനും കൂടാതെ ക്യാപ്റ്റൻ ഗില്ലും സെഞ്ച്വറി തികച്ചു.
Content Highlights: Stokes offers to end the game with jadeja and Sundar close to centuries; India rejects