
മാഞ്ചസ്റ്ററിൽ പുരോഗമിക്കുന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ലീഡ് മറികടന്ന് ഇന്ത്യ. ഫിഫ്‌റ്റികളുമായി ക്രീസിലുള്ള വാഷിങ്ടൺ സുന്ദറും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ പ്രതീക്ഷ കാത്തത്. നിലവിൽ 112 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 313 റൺസ് നേടിയിട്ടുണ്ട്.
ഇന്നലെ 311 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടിരുന്നു. ആദ്യ ഓവറിൽ തന്നെ സായ് സുദർശന്റെയും യശ്വസി ജയ്‌സ്വാളിന്റെയും വിക്കറ്റുകൾ നഷ്ടമായി. സ്കോർ പൂജ്യത്തിൽ നിൽക്കുമ്പോഴായിരുന്നു ഇരു വിക്കറ്റുകളും വീണത്. ക്രിസ് വോക്‌സാണ് ഇന്ത്യയെ തകർത്തത്. പിന്നീട് രാഹുലും ഗില്ലും മൂന്നാം വിക്കറ്റിൽ 188 റൺസ് ചേർത്തു.
ഒടുവിൽ 90 റൺസ് നേടിയ രാഹുലും 103 റൺസ് നേടിയ ഗില്ലും ഇന്ന് ആദ്യ സെഷനിൽ തന്നെ പുറത്തായി. എന്നാൽ തൊട്ടുപിന്നാലെ എത്തിയ ജഡേജ-സുന്ദർ കൂട്ടുകെട്ട് പ്രതീക്ഷ കാക്കുകയായിരുന്നു. വിക്കറ്റ് പോകാതെ പരമാവധി ലീഡ് എടുക്കുകയായും ഇന്ത്യയുടെ ഇനിയുള്ള ലക്ഷ്യം.
Content Highlights: Jadeja and Sundar hit fifties as India overtake England's lead in Manchester