ദുലീപ് ട്രോഫി 2025; സൗത്ത് സോണ്‍ ടീമില്‍ അഞ്ച് കേരള താരങ്ങള്‍, സഞ്ജുവിന് സ്ഥാനമില്ല

സൗത്ത് സോണിനെ തിലക് വർമ്മ നയിക്കും

ദുലീപ് ട്രോഫി 2025; സൗത്ത് സോണ്‍ ടീമില്‍ അഞ്ച് കേരള താരങ്ങള്‍, സഞ്ജുവിന് സ്ഥാനമില്ല
dot image

2025 സീസണിലെ ദുലീപ് ട്രോഫി ഓ​ഗസ്റ്റ് അവസാനം ആരംഭിക്കും. നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, നോർത്ത് ഈസ്റ്റ്, സെൻട്രൽ എന്നിങ്ങനെ ആറ് സോണുകളിലായി ടീമുകളെ വിഭജിച്ച് സോണൽ ഫോർമാറ്റുകളിൽ ടൂർണമെന്റ് നടത്തുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്ഥിരീകരിച്ചു. സൗത്ത് സോണിനെ തിലക് വർമ്മ നയിക്കും. അതേസമയം വിക്കറ്റ് കീപ്പർ‌ ബാറ്റർ സഞ്ജു സാംസണെ അവ​ഗണിച്ചു. ടീമിൽ പോലും താരത്തിന് ഇടമില്ല.

മലയാളിയായ മുഹമ്മദ്‌ അസറു​ദ്ദീനാണ്‌ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റൻ. കേരളത്തിൽ നിന്നും അഞ്ച്‌ താരങ്ങളെയാണ്‌ ടീമിലേക്ക്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. അസറുദ്ദീനെ കൂടാതെ സൽമാൻ നിസാർ, ബേസിൽ എൻ പി, എം ഡി നിധീഷ്‌, ഏദൻ ആപ്പിൾ ടോം (റിസർവ്‌) എന്നിവരാണ്‌ ടീമുലുൾപ്പെട്ടെ മലയാളികൾ. അപൂർവമായി മാത്രമേ ദുലീപ്‌ ട്രോഫി സൗത്ത്‌ സോൺ ടീമിലേക്ക്‌ മലയാളികൾക്ക്‌ യോഗ്യത ലഭിക്കാറുള്ളൂ. ഇത്തവണത്തെ രഞ്ജി ട്രോഫിയിലെ പ്രകടനമാണ് ഇവർക്ക് തുണയായത്.

സൗത്ത് സോണ്‍ ദുലീപ് ട്രോഫി 2025 സ്‌ക്വാഡ്: തിലക് വര്‍മ്മ (ക്യാപ്റ്റന്‍, ഹൈദരാബാദ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വൈസ് ക്യാപ്റ്റന്‍, കേരളം), തന്‍മയ് അഗര്‍വാള്‍ (ഹൈദരാബാദ്), ദേവദത്ത് പടിക്കല്‍ (കര്‍ണാടക), മോഹിത് കാലെ (പോണ്ടിച്ചേരി), സല്‍മാന്‍ നിസാര്‍ (കേരളം), എന്‍ ജഗദീശന്‍ (തമിഴ്‌നാട്), ത്രിപുരാന വിജയ് (ആന്ധ്ര), ആര്‍ സായി കിഷോര്‍ (തമിഴ്നാട്), തനയ് ത്യാഗരാജന്‍ (ഹൈദരാബാദ്), വിജയ്കുമാര്‍ വൈശാഖ് (കര്‍ണാടക), നിധീഷ് എംഡി (കേരളം), റിക്കി ഭുയി (ആന്ധ്ര), ബേസില്‍ എന്‍പി (കേരളം), ഗുര്‍ജപ്നീത് സിങ് (തമിഴ്നാട്), സ്നേഹല്‍ കൗതങ്കര്‍ (ഗോവ).

Content Highlights: Duleep Trophy 2025: Tilak Varma named South Zone captain, Sanju Samson ignored

dot image
To advertise here,contact us
dot image