
വേൾഡ് ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ ഓസ്ട്രേലിയ ചാമ്പ്യൻസിനെ 95 റണ്‍സിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എ ബി ഡിവില്ലിയേഴ്സിന്‍റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സടിച്ചപ്പോൾ ഓസ്ട്രേലിയ 16.4 ഓവറില്‍ 146 റണ്‍സിന് പുറത്തായി. 29 പന്തില്‍ 59 റണ്‍സടിച്ച ബെന്‍ കട്ടിംഗാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍.
ജയത്തോടെ എട്ടു പോയന്‍റുമായി ദക്ഷിണാണാഫ്രിക്കയും ഏഴ് പോയന്‍റുള്ള പാകിസ്ഥാനും സെമിയിലെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും നാലു കളികളില്‍ അഞ്ച് പോയന്‍റുള്ള ഓസീസും സെമിയിലെത്തി. അവസാന സെമി സ്ഥാനത്തിനായി ഇന്ത്യയും ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ് ഇനിയുള്ള പോരാട്ടം.
വിന്‍ഡീസിന് നാലു കളിയില്‍ 2 പോയന്‍റും ഇംഗ്ലണ്ടിന് നാലു കളിയില്‍ ഒരു പോയന്‍റും ഇന്ത്യക്ക് മൂന്ന് കളിയില്‍ ഒരു പോയന്‍റുമാണുള്ളത്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ചാമ്പ്യൻസ് ഇംഗ്ലണ്ട് ചാമ്പ്യൻസിന് നേരിടും.
Content Highlights: De Villiers' brilliant century; South Africa defeats Australia to reach semi-finals