മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രിക്കും K V തോമസിനും അവസരം, ഹസ്തദാനത്തിനുള്ള സമയം അനുവദിച്ചു

വത്തിക്കാനിൽ ലിയോ പതിനാലാമൻ മാർപാപ്പയുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്താനാണ് അവസരം

മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രിക്കും K V തോമസിനും അവസരം, ഹസ്തദാനത്തിനുള്ള സമയം അനുവദിച്ചു
dot image

തിരുവനന്തപുരം: മാർപാപ്പയുമായി വത്തിക്കാനിൽവെച്ച് കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിനും വത്തിക്കാൻ സമയം അനുവദിച്ചു. വത്തിക്കാനിൽ ലിയോ പതിനാലാമൻ മാർപാപ്പയുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്താനാണ് അവസരം. മാർച്ച് 4ന് രാവിലെ 10ന് മാർപാപ്പയുമായി ഹസ്തദാനം നടത്താനുള്ള സമയം അനുവദിച്ചതായാണ് വിവരം.

കൂടിക്കാഴ്ചയ്ക്കായി സമയം തേടി ഇന്ത്യയിലെ അപ്പോസ്തലിക് സ്ഥാനപതിക്ക് കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനം കത്തയച്ചിരുന്നു. മുൻകൂട്ടി തീരുമാനിച്ച പരിപാടികളുള്ളതിനാൽ ദീർഘസമയ കുടിക്കാഴ്ച സാധ്യമല്ലെങ്കിലും മാർച്ച് 4ന് രാവിലെ 10ന് മാർപാപ്പയുമായി ഹസ്തദാനം നടത്താനുള്ള സമയം അനുവദിച്ച് സ്ഥാനപതി കാര്യാലയം മറുപടി നൽകി. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള തിരക്കുകളുള്ളതിനാൽ മുഖ്യമന്ത്രി വത്തിക്കാനിലേക്കു പോകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

Content Highlights: CM Pinarayi Vijayan and KV Thomas allowed to meet and spend a small time with Pope at Vatican

dot image
To advertise here,contact us
dot image