
ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ സിംബാബ്‌വെയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് സിംബാബ്‌വെ പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
സിംബാബ്‍വെയ്ക്കായി 43 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സറും സഹിതം 61 റണ്‍സെടുത്ത ബ്രയാന്‍ ബെന്നറ്റാണ് തിളങ്ങിയത്. റ്യാന്‍ ബേൾ 31 പന്തില്‍ 36 ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്തു. മൂന്ന് താരങ്ങൾ മാത്രമാണ് സിംബാബ്‍വെ നിരയിൽ രണ്ടക്കം കടന്നത്. കോര്‍ബിന്‍ ബോഷ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. 22 റണ്‍സിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ വാൻഡർ ഡസ്സന്‍ - റുബിൻ ഹെന്‍മന്‍ സഖ്യം 106 റണ്‍സ് കൂട്ടിചേര്‍ത്തു. 41 പന്തിൽ ആറ് ഫോറുകളോടെ 52 റൺസെടുത്ത ഡസൻ പുറത്താകാതെ നിന്നു. 36 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം 63 റൺസുമായി റുബിൻ ഹെൻമൻ ടോപ് സ്കോററായി. തോല്‍വിയോടെ സിംബാബ്‌വെ ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പുറത്തായി. എങ്കിലും ന്യൂസിലന്‍ഡിനെതിരെ ഒരു മത്സരം കൂടി അവര്‍ക്ക് അവശേഷിക്കുന്നുണ്ട്.
Content Highlights: SA Crush Sikandar Raza & Co. By 7 Wickets