
ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിൽ നിന്ന് ഗ്ലെൻ ഫിലിപ്സ് പുറത്ത്. മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിനിടെ പരിക്കിനിടെ പിടിയിലായ ഫിലിപ്സിനെ ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ താരത്തിന് നാല് ആഴ്ചത്തെ വിശ്രമം ആവശ്യമെന്നതിനാൽ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
ത്രിരാഷ്ട്ര പരമ്പരയ്ക്ക് പിന്നാലെ സിംബാബ്‍വെയ്ക്കെതിരെ ന്യൂസിലാൻഡ് ടീമിന്റെ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും ഗ്ലെൻ ഫിലിപ്സിനെ ഒഴിവാക്കും. വിക്കറ്റ് കീപ്പർ മിച്ചൽ ഹെ, ഓൾറൗണ്ടർ ജിമ്മി നീഷിം എന്നിവരിൽ ഒരാൾ ഫിലിപ്സിന് പകരക്കാരനായി ന്യൂസിലാൻഡ് ടീമിലെത്തുമെന്നാണ് സൂചന.
ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ എന്നീ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീം: മിച്ചൽ സാന്റനർ (ക്യാപ്റ്റൻ), ഫിൻ അലൻ, മിച്ചൽ ബ്രേസ്‍വെൽ, മാർക് ചാംപ്മാൻ, ജേക്കബ് ഡഫി, സാക്ക് ഫൗൾക്സ്, മാറ്റ് ഹെൻറി, ബെവോൻ ജേക്കബ്സ്, ആദം മിൽനെ, ഡാരൽ മിച്ചൽ, വിൽ ഒ റൂക്ക്, രചിൻ രവീന്ദ്ര, ടിം സൈഫേർട്ട്, ഇഷ് സോധി.
Content Highlights: Glenn Phillips ruled out of Zimbabwe T20I Tri-Series due to injury