
ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിലെ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ അഗ്രസീവ് രീതിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മത്സരത്തിൽ ഇന്ത്യൻ 22 റൺസിന് തോറ്റിരുന്നു. പരമ്പരയിൽ ഇതോടെ ഇന്ത്യ 2-1ന് പുറകിലാണ്.
മത്സരത്തിലെ മൂന്നാം ദിനത്തിൽ സാക്ക് ക്രൗളിയുമായുള്ള ശുഭ്മാൻ ഗില്ലിന്റെ വാക്ക് തർക്കമാണ് ഇംഗ്ലണ്ടിനെ ചാർജ് ചെയ്തതെന്ന് കൈഫ് ചൂണ്ടിക്കാട്ടി. നിങ്ങൾക്ക് പറ്റുന്ന ആറ്റിറ്റിയൂഡ് തന്നെ നിലനിർത്തുന്നതാണ് നല്ലതെന്നും കൈഫ് ഗില്ലിനെ ഉപദേശിക്കുന്നു.
'സാക്ക് ക്രൗളിയുമായുള്ള ശുഭ്മാൻ ഗില്ലിന്റെ ഫൈറ്റ് ഇംഗ്ലണ്ടിനെ ചൊടിപ്പിച്ചു. എഡ്ഗാബ്സ്റ്റണിലെ മത്സരത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ബാറ്റിങ്, ബൗളിങ്, ക്യാപ്റ്റൻസി എന്നിവക്കെതിരെയെല്ലാം ചോദ്യങ്ങളുയരുന്നുണ്ടായിരുന്നു. എന്നാൽ ആ സംഭവം സ്റ്റോക്‌സിനെ ചാർജാക്കി. അതിന് ശേഷം മികച്ച സപെല്ലുകളുമായി അദ്ദേഹം കളംനിറഞ്ഞു. നിങ്ങൾക്ക് ചേരുന്ന ആറ്റിറ്റിയൂഡ് നിലനിർത്തുന്നതാണ് എപ്പോഴും നല്ലത്. ഗിൽ അത് മനസിലാക്കും,' കൈഫ് എക്‌സിൽ കുറിച്ചു.
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ 22 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ പരാജയം. അഞ്ചാം ദിവസം ഇംഗ്ലണ്ട് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യ 170 റൺസിൽ എല്ലാവരും പുറത്തായി. സ്‌കോർ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ 387, ഇന്ത്യ ആദ്യ ഇന്നിങ്‌സിൽ 387. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ 192, ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 170.
Content highlights- Muhammed kaif advices Shubman Gill