
ഇന്ത്യയ്ക്കെതിരെ ലോഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിൽ പ്രതികരണവുമായി ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. 2019ലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ കിരീട വിജയത്തിന് ആറ് വർഷം തികയുകയാണ്. അതേ ദിവസം മറ്റൊരു ആവേശ വിജയം നേടാൻ ഇംഗ്ലണ്ട് ടീമിന് കഴിഞ്ഞുവെന്നാണ് സ്റ്റോക്സിന്റെ പ്രതികരണം.
'ലോഡ്സിൽ ഇന്ത്യയ്ക്കെതിരെ നേടിയത് ആവേശകരമായ വിജയമാണ്. ഇന്ന് രാവിലെ ഞാൻ ജൊഫ്ര ആർച്ചറിനോട് ഒരുകാര്യം സംസാരിച്ചിരുന്നു. 2019ലെ ഇംഗ്ലണ്ടിന്റെ ഏകദിന ലോകകപ്പ് വിജയത്തിന് ആറ് വർഷം തികയുകയാണ്. അന്ന് ലോകകപ്പ് വിജയത്തിൽ ആർച്ചർ വലിയ റോളാണ് വഹിച്ചത്. അതുപോലെ ഇന്ന് ഇന്ത്യയ്ക്കെതിരെ ആദ്യ രണ്ട് വിക്കറ്റുകൾ നേടി ആർച്ചർ ഇംഗ്ലണ്ടിന് മേൽക്കൈ നേടിത്തന്നു,' സ്റ്റോക്സ് പ്രതികരിച്ചു.
ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ 22 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ പരാജയം. അഞ്ചാം ദിവസം ഇംഗ്ലണ്ട് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യ 170 റൺസിൽ എല്ലാവരും പുറത്തായി. സ്കോർ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 387, ഇന്ത്യ ആദ്യ ഇന്നിങ്സിൽ 387. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 192, ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170.
Content Highlights: Ben Stokes on England team's victory on Lords