'താരത്തിന്റേത് ബാസ് ബോളല്ല, അഹങ്കാരം'; ഹാരി ബ്രൂക്കിന്റെ പുറത്താകലിനെ വിമർശിച്ച് കുമാർ സങ്കക്കാര

ആകാശ് ദീപിനെ തുടർച്ചയായി മൂന്ന് ബൗണ്ടറികൾക്ക് പായിച്ചായിരുന്നു ഹാരി ബ്രൂക്ക് ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്

dot image

ലോർഡ്‌സിൽ പുരോഗമിക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഹാരി ബ്രൂക്ക് പുറത്തായ രീതി വിമർശിച്ച് ശ്രീലങ്കൻ ഇതിഹാസം കുമാർ സങ്കക്കാര. താരത്തിന്റേത് ബാസ് ബോൾ ശൈലിയല്ലെന്നും അഹങ്കാരമാണെന്നും സങ്കക്കാര കുറ്റപ്പെടുത്തി.

ആകാശ് ദീപിനെ തുടർച്ചയായി മൂന്ന് ബൗണ്ടറികൾക്ക് പായിച്ചായിരുന്നു ഹാരി ബ്രൂക്ക് ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. മികച്ച തുടക്കത്തിലൂടെ 19 പന്തിൽ നിന്ന് 23 റൺസ് നേടാനും ബ്രൂക്കിനായി. എന്നാൽ മിഡിൽ സ്റ്റമ്പിൽ ആംഗിൾ ചെയ്ത ഒരു ഫുൾ ഡെലിവറിക്ക് ധൈര്യപൂർവ്വം സ്വീപ്പ് ചെയ്യാൻ ശ്രമിച്ച ബ്രൂക്കിന് തെറ്റി. പന്ത് കാലുകൾക്കിടയിലൂടെ വിക്കറ്റിൽ പതിച്ചു.

വിക്കറ്റിലേക്ക് പന്തുകൾ പായിക്കുന്നതിൽ മികവ് തെളിയിച്ച ആകാശിനെ കുറച്ചുകാണുന്നതായിരുന്നു ആ ശ്രമമെന്നും അതിന് തക്ക ശിക്ഷ ലഭിച്ചുവെന്നും സങ്കക്കാര കൂട്ടിച്ചേർത്തു.

അതേ സമയം ഒരു വലിയ തകർച്ചയ്ക്ക് ശേഷം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് കരകയറുകയാണ്. 87 റൺസിന് നാല് എന്ന നിലയിൽ നിന്നും കൂടുതൽ വിക്കറ്റ് നഷ്ടമില്ലതെ 145 റൺസിലേക്ക് എത്താൻ ആതിഥേയർക്ക് സാധിച്ചു. 36 റൺസുമായി ജോ റൂട്ടും 19 റൺസുമായി ബെൻ സ്റ്റോക്ക്സുമാണ് ക്രീസിൽ.

ബെൻ ഡക്കറ്റ് (12), ഒല്ലി പോപ്പ് (4), സാക് ക്രൗളി(22), ഹാരി ബ്രൂക്ക് (23 ) എന്നിവരുടെ വിക്കറ്റാണ് ആതിഥേയർക്ക് നഷ്ടമായത്.സിറാജ് രണ്ട് വിക്കറ്റും ആകാശ് ദീപും നിതീഷ് കുമാർ റെഡ്‌ഡിയും ഓരോ വിക്കറ്റും നേടി. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇരുടീമിനും ഒരേ സ്‌കോറായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോറും നിന്നു.

Content Highlights: IND vs ENG Test: 'Not Bazball, just arrogance' - Kumar Sangakkara slams harry brook

dot image
To advertise here,contact us
dot image