ഇനി കോളിവുഡിലും വേടൻ ആറാടും, തമിഴിൽ തീപ്പൊരി ഐറ്റം ലോഡിങ്

2020-ലാണ് വേടൻ തന്റെ ആദ്യ ഗാനമായ വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസിലൂടെ പ്രശസ്തിയിലേക്ക് ഉയരുന്നത്

dot image

കേരളത്തിൽ വൻ ആരാധക വൃന്ദമുള്ള റാപ്പറാണ് ഹിരൺദാസ് മുരളി എന്ന വേടൻ. മൂർച്ചയുള്ള വാക്കുകളും വരികളുമായി ഒരു തലമുറയെ ഒന്നാകെ കയ്യിലെടുത്ത വേടൻ ഇനി തരംഗം തീർക്കാൻ പോകുന്നത് തമിഴ് സിനിമയിലാണ്. വിജയ് മിൽട്ടൺ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ വേടൻ കോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ' പ്രൊഡക്ഷൻ നമ്പർ 5' എന്ന താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ രാജ് തരുണാണ് നായകൻ. തമിഴ്-തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം റഫ് നോട്ട് പ്രൊഡക്ഷനാണ് നിർമിക്കുന്നത്.

ഭരത്, സുനിൽ, ആരി അർജുനൻ, അമ്മു അഭിരാമി, കിഷോർ ഡിഎസ്, വിജേത, പ്രസന്ന ബാലചന്ദ്രൻ, ഇമ്മാൻ അണ്ണാച്ചി എന്നിവരും സിനിമയുടെ ഭാഗമാണ്. റാപ്പർ പാൽ ഡബ്ബയും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.2014-ൽ പുറത്തിറങ്ങിയ ഗോലി സോഡാ സിനിമയുമായി ബന്ധപ്പെട്ടതാണ് ഈ പുതിയ പ്രൊജക്റ്റ് എന്നാണ് റിപ്പോർട്ടുകൾ. സിനിമയ്ക്ക് ഗോലി സോഡാ എന്ന രണ്ടാം ഭാഗം ഉണ്ടായിരുന്നു. ഇതുകൂടാതെ ഗോലി സോഡ: റൈസിംഗ് എന്ന സീരിസും ഉണ്ടായിരുന്നു. ജിയോഹോട്ട്സ്റ്റാറിൽ ആണ് ഈ സീരീസ് റിലീസ് ചെയ്തത്.

2020-ലാണ് വേടൻ തന്റെ ആദ്യ ഗാനമായ വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസിലൂടെ പ്രശസ്തിയിലേക്ക് ഉയരുന്നത്. മലയാളത്തില്‍ നായാട്ട്, പടവെട്ട്, നരിവേട്ട, ഓൾ വി ഇമാജിൻ ആസ് ലൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ‍ വേടന്‍ പാടിയിരുന്നു.

Content Highlights: Vedan enters Tamil cinema through Vijay Milton film

dot image
To advertise here,contact us
dot image