ഭാര്യ വീണ്ടും ഒളിച്ചോടി, ഡിവോഴ്‌സിന് പിന്നാലെ 40 ലിറ്റര്‍ പാലില്‍ കുളിച്ച് യുവാവ്, വീഡിയോ

വിവാഹമോചന നേടിയതിന് പിന്നാലെ നാട്ടുകാരെയും മാധ്യമങ്ങളെയും വിളിച്ചുവരുത്തിയായിരുന്നു മാണിക് അലി പാലില്‍ കുളിച്ചത്

dot image

വിവാഹമോചനത്തിന് പിന്നാലെ പാലില്‍ കുളിച്ച് യുവാവ്. അസം സ്വദേശി മണിക്ക് അലിയാണ് തന്‍റെ വിവാഹമോചനത്തിന് പിന്നാലെ 40 ലിറ്റര്‍ പാലില്‍ കുളിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളും ഭാര്യയും നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ അന്തിമ തീരുമാനമുണ്ടായത്. ഇതിന് പിന്നാലെയായിരുന്നു വൈറല്‍ കുളി.

വിവാഹമോചനം ലഭിച്ചതോടെ താന്‍ സ്വതന്ത്രനായെന്ന് പറഞ്ഞുകൊണ്ടായിരുന്നു മണിക്ക് അലി പാലില്‍ കുളിച്ചത് . താന്‍ ഇത്രയും നാളും കുടുംബത്തിന്റെ സമാധാനത്തിനായി നിശബ്ദനായിരിക്കുകയായിരുന്നു. കാമുകനൊപ്പം ഭാര്യ ഒളിച്ചോടുന്നത് പതിവാക്കിയിരുന്നെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്.

ഇരുവരും നിയമപരമായി വിവാഹമോചനം നേടാന്‍ തീരുമാനിക്കുന്നതിന് മുമ്പ് രണ്ട് തവണ അലിയുടെ ഭാര്യ മറ്റൊരാളുമായി ഒളിച്ചോടിയിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്. മകള്‍ക്ക് വേണ്ടി ഭാര്യയെ തിരികെ കൊണ്ടുവന്നുവെന്നും എന്നാല്‍ എല്ലാം വിഫലമായെന്നുമാണ് മാണിക്കിന്റെ ഭാഷ്യം. മാനസികമായ സമ്മര്‍ദത്തില്‍ നിന്നും ചതിയില്‍ നിന്നുമുള്ള മോചനമാണിതെന്നും മാണിക് മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹമോചന നേടിയതിന് പിന്നാലെ നാട്ടുകാരെയും മാധ്യമങ്ങളെയും വിളിച്ചുവരുത്തിയായിരുന്നു മാണിക് അലി പാലില്‍ കുളിച്ചത്. അലിയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ഒരാള്‍ ആത്മഹത്യ ചെയ്യാതെയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്യാതെയുള്ള വേര്‍പിരിയല്‍.. ഇനി ജീവിതം ആസ്വദിക്കൂ, ആശംസകള്‍, ജീവനോടെ ഉണ്ടല്ലോ എന്നതിന്റെ ആഘോഷമാണിത് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Content Highlights: Assam Man bath in 40 liters of milk after divorcing his wife

dot image
To advertise here,contact us
dot image