ഒരു സ്പൂണ്‍ മയോണൈസ് മതി, ഹൃദയം പണിമുടക്കാന്‍ വേറെ ഒന്നും വേണ്ട !

ഒരു ടേബിള്‍സ്പൂണ്‍ മയോണൈസില്‍(15ഗ്രാം) ഉള്ളത് എട്ട് ഗ്രാം കൊഴുപ്പാണ്

dot image

മയോണൈസ് പ്രേമികള്‍ അല്ലാത്തവര്‍ കുറവാണ്. മന്തി കഴിച്ചാലും ബ്രെഡ് കഴിച്ചാലും ഒപ്പം മയോണൈസ് വേണം. രുചിയും ഇഷ്ടവും കൊണ്ട് മയോണൈസ് കഴിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരമാണോ ഇത്ര രുചിയോടെ ആസ്വദിക്കുന്നതെന്ന് ചിന്തിക്കാന്‍ സമയം കിട്ടാറില്ലല്ലേ. എന്നാല്‍ കുറഞ്ഞ അളവില്‍ മയോണെെസ് കഴിച്ചാല്‍ പോലും ഗുരുതര ആരോഗ്യപ്രശ്നമുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ന്യൂട്രിഷ്ണിസ്റ്റായ അമിത ഗാദ്രേ മയോണൈസിനെ കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍ അവരുടെ ഇന്‍സ്റ്റഗ്രാമിലൂടെ ഈ അടുത്ത് പങ്കുവെച്ചിരുന്നു.

ഒരു ടേബിള്‍സ്പൂണ്‍ മയോണൈസില്‍(15ഗ്രാം) ഉള്ളത് എട്ട് ഗ്രാം കൊഴുപ്പാണ്. ആ അളവ് തന്നെ വളരെ കൂടുതലാണ്. എന്നിട്ടും കെച്ചപ്പ് പോലെ ഇത് അമിതമായി കഴിക്കുന്നതാണ് മിക്കവരുടെയും ശീലം. നമ്മള്‍ ഒരു ബര്‍ഗര്‍ കഴിക്കുമ്പോള്‍ തന്നെ ചീസും ഇറച്ചിയും മയോണൈസും എല്ലാകൂടി ചേരുമ്പോള്‍ തന്നെ 25 ഗ്രാമിലധികം കൊഴുപ്പ് അകത്തെത്തും. ഇത് ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട കൊഴുപ്പിന് സമമാണ്. വല്ലപ്പോഴുമൊക്കെ മയോണൈസ് കഴിക്കുന്നത് പ്രശ്‌നമല്ല. പക്ഷേ കഴിക്കുന്ന അളവിലൊരു ശ്രദ്ധ വേണം. നിങ്ങള്‍ ഭാരം കുറയ്ക്കുകയോ അല്ലെങ്കില്‍ ആരോഗ്യം ശ്രദ്ധിക്കുന്നവരാണെങ്കില്‍ വല്ലപ്പോഴും മാത്രമായി മയോണൈസ് കഴിക്കാം അല്ലെങ്കില്‍ പകരം ആരോഗ്യകരമായ മറ്റെന്തെങ്കിലും കഴിക്കാം. അതായത് അവോകോഡോ സ്പ്രഡ്, ഗ്രീക്ക് യോഗര്‍ട്ട്, ഹമൂസ്, മസ്റ്റാര്‍ഡ് അല്ലെങ്കില്‍ വീഗന്‍ മയോ ഒക്കെ പകരം രുചിച്ച് നോക്കാവുന്നതാണ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഹൃദയത്തിന്റെ ആരോഗ്യത്തിന് ഒട്ടും മികച്ചതല്ല മയോണൈസ്. കൊഴുപ്പും കലോറിയും അമിതമായ അളവിലുള്ള മയോണൈസ് അമിതമായി കഴിക്കുന്നത് ഭാരം കൂട്ടുമെന്ന് മാത്രമല്ല, കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ കൂടുന്നത് ഹൃദ്രോഗങ്ങള്‍ക്കും കാരണമാകും. അതിനാല്‍ മയോണൈസ് കുറയ്ക്കുന്നതാണ് നല്ലത്. മയോണൈസ് കഴിക്കാതിരുന്നാല്‍ ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരും. കലോറിയും കൊഴുപ്പും കുറയുന്നതോടെ അമിതമായുള്ള ഭാരം കുറയും, കൊഴുപ്പധികമില്ലാത്ത സാഹചര്യത്തില്‍ കൊളസ്‌ട്രോളും കുറയും ഹൃദയം ആരോഗ്യത്തോടെ മിടിക്കും. ദഹനം കൃത്യമായി നടക്കും അതുപോലെ കുടവയറും കുറയും.
Content Highlights: Mayonnaise Bad For Your Heart

dot image
To advertise here,contact us
dot image