
കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. കണ്ണൂരിലെ കുഞ്ഞിമംഗലത്താണ് സംഭവം. മാടായി കോളേജ് നിയമന വിവാദവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറിയിക്കാതെ മണ്ഡലം കമ്മിറ്റി വിളിച്ചതാണ് തര്‍ക്കത്തിന് കാരണം.
എം കെ രാഘവന്‍ വിരുദ്ധപക്ഷത്തെ നേതാക്കളാണ് യോഗത്തില്‍ എത്തി ചോദ്യം ചെയ്തത്. വിമത വിഭാഗം കഴിഞ്ഞ ഓഗസ്റ്റ് 24ന് പ്രതിഷേധ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്തിരുന്നു. ഇതിനിടയിലാണ് പരസ്പരം വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.
Content Highlights: Congress workers fight in Kannur