ബാസ്‌ബോള്‍ വിട്ടു; സമനിലയ്ക്ക് വേണ്ടി ഇംഗ്ലണ്ട് പ്രതിരോധത്തില്‍; നാല് വിക്കറ്റകലെ ഇന്ത്യയ്ക്ക് ജയം

ബാസ് ബോൾ ശൈലി ഒഴിവാക്കി വിക്കറ്റ് വലിച്ചെറിയാതെ സമനിലയ്ക്ക് വേണ്ടി പ്രതിരോധിച്ച് കളിക്കുകയാണ് ഇംഗ്ലണ്ട്.

dot image

രണ്ടാം ടെസ്റ്റിൽ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തി തുടങ്ങിയ ഇംഗ്ലണ്ടിന് അഞ്ചാം ദിനത്തിന്റെ ആദ്യ പകുതി തിരിച്ചടികളുടേത്. 607 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് നിലവിൽ 45 ഓവറിൽ ആറ് വിക്കറ്റിന് 171 റൺസ് എന്ന നിലയിലാണ്.

വിജയിക്കാൻ നാല് വിക്കറ്റ് ശേഷിക്കെ നാന്നൂറിലധികം റൺസ് വേണമെന്നിരിക്കെ ബാക്കിയുള്ളത് 50 ഓവർ മാത്രമാണ്. ഇതോടെ ബാസ് ബോൾ ശൈലി ഒഴിവാക്കി വിക്കറ്റ് വലിച്ചെറിയാതെ സമനിലയ്ക്ക് വേണ്ടി പ്രതിരോധിച്ച് കളിക്കുകയാണ് ഇംഗ്ലണ്ട്.

ഇന്ത്യയുടെ പേസ് ബോളർമാരായ മുഹമ്മദ് സിറാജും ആകാശ് ദീപും മികച്ചുപന്തെറിഞ്ഞപ്പോൾ ഇംഗ്ലണ്ട് തകരുകയായിരുന്നു. ഓവർലോഡ് കാരണം മൂലം ബുംമ്രയ്ക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ ഇരുവരും തിളങ്ങിയത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. നാല് വിക്കറ്റുകളാണ് ആകാശ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ജാമി സ്മിത്ത് അർധ സെഞ്ച്വറിയുമായി ക്രീസിലുണ്ട്. മറ്റാർക്കും തിളങ്ങാനായില്ല.

ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയ പ്രതീക്ഷയിലാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇം​ഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 407 റൺസെടുക്കാനെ സാധിച്ചുള്ളു. 180 റൺസിന്റെ ലീഡുമായി ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങി.

പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ഇരു ഇന്നിങ്‌സിലുമായി 430 റൺസ് നേടിയ ഗില്ലാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പോരാട്ടം ഒരുക്കിയത്.

Content Highlights: Baseball is out; England defends for a draw; India wins by four wickets

dot image
To advertise here,contact us
dot image