
ചരിത്രത്തിൽ ആദ്യമായി എഡ്ജ്ബാസ്റ്റണിൽ ഒരു ടെസ്റ്റ് ക്രിക്കറ്റ് വിജയമെന്ന ഇന്ത്യൻ ആഗ്രഹങ്ങൾക്ക് വീണ്ടും ജീവൻ വെക്കുന്നു. മഴ മൂലം വൈകിയ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തെ മത്സരം ആരംഭിച്ചു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയ പ്രതീക്ഷയിലാണ്.
രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് ഇംഗ്ലണ്ടിന്റെ ഏഴ് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കും. മറുവശത്ത് ഇംഗ്ലണ്ടിന് വിജയിക്കാൻ ഏഴ് വിക്കറ്റ് ശേഷിക്കേ 536 റൺസ് കൂടി വേണം. സമനിലയ്ക്കായി ഇംഗ്ലണ്ട് താരങ്ങൾ ഓൾഔട്ടാകാതെ പിടിച്ചുനിൽക്കണം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 407 റൺസെടുക്കാനെ സാധിച്ചുള്ളു. 180 റൺസിന്റെ ലീഡുമായി ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങി. പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ 608 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ്.
Content Highlights: india england second test In Edgbaston re start