
രണ്ടാം ടെസ്റ്റിൽ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തി തുടങ്ങിയ ഇംഗ്ലണ്ടിന് അഞ്ചാം ദിനത്തിന്റെ തുടക്കത്തിലെ തിരിച്ചടി. കഴിഞ്ഞ ദിവസം രണ്ട് വിക്കറ്റുകൾ നേടിയ ആകാശ് ദീപ് ഇന്നും മികച്ചുപന്തെറിഞ്ഞപ്പോൾ ആദ്യ പത്തോവറിൽ തന്നെ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകൾ കൂടി വീണു. ഒലി പോപ്പിന്റെയും ഹാരി ബ്രൂക്കിന്റെയും വിക്കറ്റാണ് ആകാശ് നേടിയത്.
ഇന്നലെ ഇന്ത്യയുടെ പേസ് ബോളർമാരായ മുഹമ്മദ് സിറാജും ആകാശ് ദീപും മികച്ചുപന്തെറിഞ്ഞപ്പോൾ ആദ്യ 11 ഓവറിൽ തന്നെ പ്രധാന മൂന്ന് വിക്കറ്റുകൾ വന്നിരുന്നു .ഓവർലോഡ് കാരണം മൂലം ബുംമ്രയ്ക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ ഇരുവരും തിളങ്ങിയത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്.
നിലവിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലാണ്. സാക്ക് ക്രൗളി (0), ജോ റൂട്ട് (6), ബെൻ ഡക്കറ്റ് (25), ഒലി പോപ്പ്(24) , ഹാരി ബ്രൂക്ക് (23)എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത് എന്നിവരാണ് ക്രീസിൽ.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയ പ്രതീക്ഷയിലാണ്.
രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കും. മറുവശത്ത് ഇംഗ്ലണ്ടിന് വിജയിക്കാൻ അഞ്ചു വിക്കറ്റ് ശേഷിക്കേ 521 റൺസ് കൂടി വേണം. സമനിലയ്ക്കായി ഇംഗ്ലണ്ട് താരങ്ങൾ ഓൾഔട്ടാകാതെ പിടിച്ചുനിൽക്കണം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 407 റൺസെടുക്കാനെ സാധിച്ചുള്ളു. 180 റൺസിന്റെ ലീഡുമായി ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങി. പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസെടുത്ത് ഡിക്ലയർ ചെയ്തു.
Content Highlights: akash deep outstanding bowling vs england