തീ ബൗളിങ്ങുമായി വിൻഡീസ്!, ആദ്യ സെഷനിൽ പതറി ഓസീസ്

ഓസ്‌ട്രേലിയയെ നിലവിൽ ഉസ്മാൻ ഖവാജയും ട്രാവിസ് ഹെഡും കരകയറ്റുകയാണ്

dot image

വെസ്റ്റ് ഇൻഡീസ്-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിൽ മികച്ച തുടക്കവുമായി വെസ്റ്റ് ഇൻഡീസ്. ആദ്യ സെഷനിൽ മൂന്ന് ഓസ്‌ട്രേലിയൻ വിക്കറ്റുകളാണ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ കളത്തിലിറങ്ങുന്നത്.

ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീം സ്‌കോർ എട്ടിൽ നിൽക്കുമ്പോൾ തന്നെ യുവ ഓപ്പണിങ് ബാറ്റർ സാം കോൺസ്റ്റാസിനെ (3) ഓസ്‌ട്രേലിയക്ക് നഷ്ടപ്പെട്ടു. പിന്നീടെത്തിയ ഓൾറൗണ്ടർ കാമറൂൺ ഗ്രീനും മൂന്ന് റൺസ് മാത്രം നേടി പുറത്തായി.

ടീം സ്‌കോർ വെറും 22ൽ നിൽക്കുമ്പോൽ വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിഷും (5) പുറത്തായി. ആദ്യ 16 ഓവറിൽ പതറിയ ഓസ്‌ട്രേലിയയെ നിലവിൽ ഉസ്മാൻ ഖവാജയും ട്രാവിസ് ഹെഡും കരകയറ്റുകയാണ്. ആദ്യ സെഷനിൽ 65 റൺസ് മാത്രം നേടിയ ഓസ്‌ട്രേലിയ നിലവിൽ 85ൽ മൂന്ന് എന്ന നിലയിലാണ്. വെസ്റ്റ് ഇൻഡീസിനായി ഷമാർ ജോസഫ് രണ്ടും ജെയ്ഡൻ സീലസ് ഒരു വിക്കറ്റും നേടി. പ്രധാന താരങ്ങളായ സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്‌നുമില്ലാതെയാണ് ഓസ്‌ട്രേലിയ കളത്തിലിറങ്ങിയത്.

Content Highlights- West Indies vs Australia Updates

dot image
To advertise here,contact us
dot image